ഒരുമണിക്കൂറിനുളളിൽ ഒരു ചിക്കൻ ബിരിയാണി : ഏറ്റവും എളുപ്പത്തിൽ പണി കഴിഞ്ഞു

4 പേർക്ക് വേണ്ടി എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരടിപൊളി  റെസിപ്പിയാണിത്.

Written by - Zee Malayalam News Desk | Last Updated : May 20, 2021, 03:58 PM IST
  • രണ്ടാമത്തെ അടുപ്പിൽ ഒരു കപ്പിന് ഒന്നര കപ്പ് വെളളം എന്ന കണക്കിൽ വെളളം ചൂടാക്കുക
  • സവാള നിറം മാറിയാൽ നിങ്ങളുടെ എരിവിനനുസരിച്ച് കുരുമുളക്പൊടി, ബിരിയാണി മസാല, മഞ്ഞൾപൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക
  • കുക്കറിൽ 10 മിനിറ്റ് ലോ ഫ്ലെയ്മിൽ ദം ചെയ്യുക.
  • അടിപൊളി ബിരിയാണി റെഡിയായി.
ഒരുമണിക്കൂറിനുളളിൽ ഒരു ചിക്കൻ ബിരിയാണി : ഏറ്റവും എളുപ്പത്തിൽ പണി കഴിഞ്ഞു

ഒരു ബിരിയാണി തിന്നാൻ തോന്നുണ്ടോ. അധിക നേരം കാത്തിരിക്കേണ്ട കിടിലൻ ബിരിയാണി റെസിപ്പിയുണ്ട്.കുറഞ്ഞ സാധനങ്ങൾ കൊണ്ട് 4 പേർക്ക് വേണ്ടി എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരടിപൊളി  റെസിപ്പിയാണിത്.

ആവശ്യമുളള സാധനങ്ങൾ

ചിക്കൻ- 1 KG
കൈമ അരി- 800 ഗ്രാം
സവാള- 6 എണ്ണം
തക്കാളി- 2 എണ്ണം
തൈര്- 2 ടീ സ്പൂൺ
ഇ‍‍ഞ്ചി, വെളുത്തുള്ളി, പച്ചമുളക്- ചതച്ചത് ആവശ്യത്തിന്
ബിരിയാണി മസാല (പട്ട, ഗ്രാമ്പൂ, ഏലക്കാ, ജാതിക്കാ)- പൊടിച്ചത്

Also ReadHealth News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!

തയ്യാറാക്കുന്ന വിധം

ആദ്യം അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുക്കുക. ശേഷം സവാള നീളത്തിൽ അരിഞ്ഞ് അതിൽ 2 സവാള അരിഞ്ഞത് അതേ പാനിൽ ഓയിൽ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഇനി മസാലക്കായി ബാക്കി സവാള കുക്കറിൽ വഴറ്റിയെടുക്കാം. ഒപ്പം ഇ‍‍ഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർക്കുക.

സവാള നിറം മാറിയാൽ നിങ്ങളുടെ എരിവിനനുസരിച്ച് കുരുമുളക്പൊടി, ബിരിയാണി മസാല, മഞ്ഞൾപൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്  എന്നിവ ചേർത്തിളക്കുക. അതിലേക്ക് ചിക്കൻ ഇട്ട് ഇളക്കി ഒരു മിനുറ്റിന് ശേഷം തക്കാളിയും തൈരും ഒരൽപ്പം വെളളവും ചേർത്ത് 20 മിനിറ്റ് ചൂടാക്കുക.

ALSO READചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്

ശേഷം തീ ഓഫ് ചെയ്യുക. രണ്ടാമത്തെ അടുപ്പിൽ ഒരു കപ്പിന് ഒന്നര കപ്പ് വെളളം എന്ന കണക്കിൽ വെളളം ചൂടാക്കുക. ഇതിൽ പട്ട, ഗ്രാമ്പൂ, ഏലക്കാ, ജാതിക്കാ, നാരങ്ങാ നീര്, ഒരു സ്പൂൺ നെയ്യ് അല്ലെങ്കിൽ ഓയിൽ ചേർക്കുക. അരി കഴുകിയ ശേഷം ചൂടായ വെളളത്തിൽ ഇട്ട് അടച്ച് വെക്കുക. 

അരി വെന്ത് കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് വേവിച്ച മസാലയുടെ മുകളിലേക്ക് ചേർത്ത് അതിൽ അരിഞ്ഞ പുതിനയിലയും മല്ലിയിലയും പിന്നെ ഫ്രൈ ചെയ്ത സവാള, അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വാരിയിട്ട് കുക്കറിൽ 10 മിനിറ്റ് ലോ ഫ്ലെയ്മിൽ ദം ചെയ്യുക. അടിപൊളി ബിരിയാണി റെഡിയായി. ഇതിനൊപ്പം സാലഡും അച്ചാറും ചേർത്ത് കഴിച്ച് നോക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News