Liver Health : ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; കാരണം നിങ്ങളുടെ കരളിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കും

Liver Health Condition : രോഗലക്ഷണങ്ങളൊന്നും അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് ആരോ​ഗ്യത്തെ കൂടുതൽ മോശമായി ബാധിക്കും

Written by - Zee Malayalam News Desk | Last Updated : May 30, 2023, 10:50 PM IST
  • കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് ആരോ​ഗ്യത്തെ കൂടുതൽ മോശമായി ബാധിക്കും.
  • അതിനാൽ, കരളിന്റെ ആരോ​ഗ്യം മന്ദഗതിയിലാകുകയോ തകരാറിലാകുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.
Liver Health : ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; കാരണം നിങ്ങളുടെ കരളിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കും

കരൾ തകരാറിന്റെ ലക്ഷണങ്ങൾ: കരളിന്റെ ആരോ​ഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉപാപചയ പ്രവർത്തനങ്ങളിൽ കരളിന്റെ പങ്ക് നിർണായകമാണ്. അതിനാൽ നിങ്ങളുടെ ശരീരത്തിന് ദോഷം വരുത്തുന്നതിന് മുമ്പ് വിഷ പദാർത്ഥങ്ങൾ പുറന്തള്ളപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് കരളിന്റെ പ്രവർത്തനമാണ്. എന്നാൽ കരളിന്റെ പ്രവർത്തനം തകരാറിലാകുകയോ മന്ദ​ഗതിയിലാകുകയോ ചെയ്യുമ്പോൾ ശരീരം പലതരത്തിലുള്ള മുന്നറിയിപ്പുകൾ നൽകും. ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്.

രോഗലക്ഷണങ്ങളൊന്നും അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് ആരോ​ഗ്യത്തെ കൂടുതൽ മോശമായി ബാധിക്കും. അതിനാൽ, കരളിന്റെ ആരോ​ഗ്യം മന്ദഗതിയിലാകുകയോ തകരാറിലാകുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. ചെമ്പൂരിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻറോളജിസ്റ്റ് ഡോ.മേഘരാജ് ഇംഗ്ലെ കരൾ രോഗങ്ങളെ സംബന്ധിച്ചും കരൾ രോ​ഗങ്ങൾക്ക് മുന്നോടിയായി ശരീരത്തിലുണ്ടായ രോ​ഗലക്ഷണങ്ങളെക്കുറിച്ചും വിശദമാക്കുന്നു.

കരൾ തകരാറിലാകുന്നതിന്റെ ഏഴ് മുന്നറിയിപ്പ് ലക്ഷണങ്ങൾ:

രക്തസ്രാവവും വീക്കവും: നിങ്ങളുടെ കരൾ തകരാറിലാകുകയാണെങ്കിൽ മുറിവുകൾ ഉണ്ടാകുമ്പോൾ രക്തസ്രാവം കൂടുതലായിരിക്കും. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രത്യേക പ്രോട്ടീനുകൾ ഇല്ലാത്തതാണ് ഇതിന് കാരണം. ചർമ്മത്തിന് കീഴിൽ രക്തം അടിഞ്ഞുകൂടുന്നു, ഇത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു.

കാലിലെ നീർവീക്കം: ഒരാൾക്ക് വിട്ടുമാറാത്ത കരൾ രോഗമുണ്ടെങ്കിൽ കാലുകളിൽ നീർവീക്കം ഉണ്ടാകും. അതിനാൽ, പാദങ്ങൾ വീർക്കുന്നത് കരൾ രോ​ഗത്തിന്റെ ലക്ഷമായി കണക്കാക്കുന്നു. ഈ ലക്ഷണം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുകഴിഞ്ഞാൽ, വീക്കത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് അറിയാൻ ഉടൻ തന്നെ ഡോക്ടറെ സന്ദർശിക്കേണ്ടതാണ്.

ചർമ്മത്തിലും കണ്ണുകളിലും മഞ്ഞ നിറവും ചർമ്മത്തിൽ ചൊറിച്ചിലും: കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണിത്. കണ്ണുകൾ മഞ്ഞയായി കാണപ്പെടുക, മൂത്രം മഞ്ഞനിറത്തിൽ കാണപ്പെടുക എന്നിവയാണ് മ‍ഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ. ഇത് സാധാരണയായി ആദ്യമേ തിരിച്ചറിയുന്ന ഒരു പ്രധാന ലക്ഷണമാണ്. ഇത് കരൾ കോശങ്ങളുടെ നാശം മൂലം രക്തത്തിൽ ബിലിറൂബിൻ വർദ്ധിക്കുന്നതിലേക്ക് നയിക്കും. ദേഹമാസകലം ചൊറിച്ചിലും ക്ഷീണവും ഇതോടൊപ്പം ഉണ്ടാകാം. ബിലിറൂബിൻ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. കാരണം ഇത് കരളിന്റെ പ്രവർത്തനത്തെ ​ഗുരുതരമായി ബാധിക്കുന്നു.

വയറിലെ വീക്കം: വിട്ടുമാറാത്ത കരൾ രോഗമുള്ളവർക്ക് അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് വയറുവേദനയ്ക്ക് കാരണമാകും. കരളിന്റെയും കുടലിന്റെയും ഉപരിതലത്തിൽ നിന്ന് ദ്രാവകം ചോർന്ന് അസ്സൈറ്റിലേക്ക് നയിക്കുന്നു (അതായത് വയറിലെ അറയിൽ ദ്രാവകം അടിഞ്ഞുകൂടുന്നു). ലിവർ സിറോസിസ് അല്ലെങ്കിൽ ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ് എന്നിവ കാരണം കാണപ്പെടുന്ന അസ്സൈറ്റിന്റെ ലക്ഷണങ്ങളിലൊന്നാണ് വയറു വീർത്തു വരുന്നത്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് ചികിത്സ തേടേണ്ടതാണ്.

രക്തം ഛർദിക്കുക: ലിവർ സിറോസിസ് ഉണ്ടെങ്കിൽ രക്തം ഛർദ്ദിക്കുകയോ മലത്തിൽ രക്തം കാണപ്പെടുകയോ ചെയ്യാം. അതിനാൽ ഈ ലക്ഷണങ്ങളെ ഒരിക്കലും നിസാരമായി കാണരുത്. കരളിന്റെ പ്രവർത്തനം അതീവ ​ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാണ് ഈ ലക്ഷണങ്ങൾ പ്രകടമാകുക. 

കൈവെള്ളയിൽ ചുവപ്പ് നിറം, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുക: രക്തത്തിലെ അസാധാരണമായ ഹോർമോണുകളുടെ അളവ് കാരണമാണ് കൈവെള്ളയിൽ ചുവപ്പ് നിറവും ചൊറിച്ചിലും അനുഭവപ്പെടുന്നത്. കരൾ രോ​ഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണിത്. മദ്യപാനം മൂലമുള്ള കരൾ രോ​ഗത്തിലാണ് ഈ ലക്ഷണം പ്രധാനമായും കണ്ടുവരുന്നത്.

ഉറക്കക്കുറവും ഉറക്കമില്ലായ്മയും: ലിവർ സിറോസിസ് ഉള്ളവർക്ക് പലപ്പോഴും ഉറക്കക്കുറവും ഉറക്കമില്ലായ്മയും ഉണ്ടാകും. രക്തത്തിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കൾ ഉറക്കത്തെ അസ്വസ്ഥമാക്കുകയും ചില രോഗികൾ കോമയിലേക്ക് പോകുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News