Malappuram : അസം പൊലീസ് അഞ്ച് ലക്ഷം രൂപം ഇനാം പ്രഖ്യാപിച്ച കാണ്ടാമൃഗ വേട്ടക്കാരനെ മലപ്പുറത്ത് നിന്ന് പിടികൂടി. അസം സോനിത്പൂർ സ്വദേശികളായ അസ്മത് അലി, അമീർ ഖുസ്‌മു എന്നിവരെയാണ് നിലമ്പൂരിൽ നിന്ന് പിടികൂടിയത്. ഇരുവരും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് വരികെയായിരുന്നു. അസ്മത് അലിയെ ആസാം പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ കേരളത്തിൽ ഒളിവിൽ കഴിഞ്ഞ് വരികെയായിരുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഒറ്റ കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടിയതിനുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അസ്മത് അലി. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അസം പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അസാം പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂർ പൊലീസ് പ്രതിയെ പിടികൂടിയത്. ഇതിനെ ഭാഗമായി അസം പൊലീസ് നിലവിൽ നിലമ്പൂരിൽ എത്തിയിട്ടുണ്ട്.
ALSO READ: ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു, പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണം
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഉടൻ തന്നെ അസം പൊലീസ് അസമിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ അസം പൊലീസ് ഊർജ്ജിതമാക്കിയപ്പോൾ കേരളത്തിലേക്ക് വന്ന തൊഴിലാളികൾക്കൊപ്പം ഇയാളും കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് കേരളത്തിൽ തന്നെ ജോലി ചെയ്ത് താമസിക്കുകയായിരുന്നു.
ഇയാൾ കേരളത്തിലേക്ക് കടന്നതോടെ അസം പൊലീസിന്റെ അന്വേഷണം വഴിമുട്ടി. ഇയാളെ കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിക്കാതായി. ഇയാളുടെ ഫോൺ നമ്പറിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിക്കാത്ത അവസ്ഥയായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെടാതിരുന്ന ഇയാൾ ദിവസങ്ങൾക്ക് മുമ്പ് ബന്ധുവിനെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് പൊലീസ് പ്രതി നിലമ്പൂരിൽ ഉണ്ടെന്ന് കണ്ടെത്തിയത്.
നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാനെത്തിയ സംഘത്തിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടാക്സ്ഫോഴ്സും, നിലമ്പൂർ പോലീസും ഉണ്ടായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...