Gold Price Hike: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 8055 രൂപയാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചെറിയ ആശ്വാസമായി വെള്ളിയാഴ്ച വില കുറഞ്ഞെങ്കിലും ശനിയാഴ്ച വീണ്ടും വർധിച്ചിരുന്നു.
കേരളത്തിൽ ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് 64,560 രൂപയാണ്. ഏറ്റവും കുറഞ്ഞത് 61,640 രൂപയായിരുന്നു.
സംസ്ഥാനത്ത് ഏകദേശം മൂവായിരത്തോളം രൂപയുടെ വർധനവാണ് ഈ മാസം മാത്രം സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഗ്രാമിന് 8055 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 64,440 രൂപയാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് ഏകദേശം 70,000 രൂപയാകും.
18 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് 6625 രൂപയാണ്. അഞ്ച് രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 2940 ഡോളറാണ് നിരക്ക്.
ആഗോള വിപണിയിലെ സ്വർണ നിരക്ക്, മുംബൈയിലെ വിപണി നിരക്ക്, ഡോളർ രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികൾ ഓരോ ദിവസവും സ്വർണ വില പുതുക്കി നിശ്ചയിക്കുന്നത്.