Malayalam Horoscope: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിനം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

വേദ ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

  • Feb 23, 2025, 06:20 AM IST
1 /12

മേടം രാശിക്കാർക്ക് ബിസിനസിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. ശത്രുക്കളെ കരുതിയിരിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

2 /12

ഇടവം രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. ബിസിനസിൽ പുതിയ പങ്കാളിയെ ലഭിക്കും. ഇത് ഭാവിയിൽ ഗുണം ചെയ്യും. മാതാപിതാക്കളുമായി തർക്കത്തിൽ ഏർപ്പെടരുത്. ഇത് ബന്ധത്തിൽ അകൽച്ചയുണ്ടാക്കിയേക്കാം.

3 /12

മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. വൈകുന്നേരം വീട്ടിലേക്ക് അതിഥികൾ വരാൻ സാധ്യത. ഇന്ന് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയേക്കും. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ വൈദ്യോപദേശം തേടണം. ഇല്ലെങ്കിൽ പ്രശ്നങ്ങൾ വർധിച്ചേക്കാം.

4 /12

കർക്കിടകം രാശിക്കാർക്ക് പൂർവിക സ്വത്തുമായി തർക്കം നടക്കുന്നുണ്ടെങ്കിൽ കേസിൽ വിജയം ഉണ്ടാകും. സമ്പത്ത് വർധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.

5 /12

ചിങ്ങം രാശിക്കാർക്ക് ഇന്ന് ജോലിയിൽ മികച്ച ദിവസം ആയിരിക്കും. നിരവധി അവസരങ്ങൾ ലഭിക്കും. വാഹനം, ഭൂമി എന്നിവ വാങ്ങാൻ യോഗമുണ്ടാകും.

6 /12

കന്നി രാശിക്കാർക്ക് ഇന്ന് തീരുമാനങ്ങൾ എടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക. ബിസിനസിൽ തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങളെ ചർച്ചകളോ ഉണ്ടായാൽ വിട്ടുനിൽക്കുന്നതാണ് നല്ലത്.

7 /12

തുലാം രാശിക്കാർക്ക് സ്വത്ത് തർക്കത്തിൽ വിജയമുണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിരാശയുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും.

8 /12

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. ബിസിനസിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും. കുടുംബപരമായുള്ള ബിസിനസിന് വിദഗ്ധ ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും. കുടുംബത്തിലെ തർക്കങ്ങളിൽ മൌനം പാലിക്കുന്നതാണ് നല്ലത്.

9 /12

ധനു രാശിക്കാർക്ക് സമ്പത്തിൽ വർധനവുണ്ടാകും. പുതിയ പദ്ധതികൾ ബിസിനസിൽ നടപ്പാക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും.

10 /12

മകരം രാശിക്കാർക്ക് പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. യാത്ര പോകേണ്ടതായി വരും. പ്രധാനപ്പെട്ട ജോലികൾ ആദ്യം പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

11 /12

കുഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും. കുടുംബത്തിലെ അംഗത്തിന് നിങ്ങളിൽ നിന്ന് പ്രയോജനം ഉണ്ടാകും. നിങ്ങളുടെ പുരോഗതിയിൽ അസൂയാലുക്കൾ ഉണ്ടാകും.

12 /12

മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. (ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. Zee News ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola