Drunken Drive: മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ​ഗുരുതരാവസ്ഥയിൽ

Drunken Drive Accident: അമിത വേഗതയിലായിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 02:13 PM IST
  • ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശി ശ്രീറാം മരിച്ചു
  • ബൈക്കിൽ ഉണ്ടായിരുന്ന ഷാനു (26) ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്
Drunken Drive: മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച ജീപ്പിടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ വച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു.

ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഡോ. അതുൽ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡോ. അതുലിന്റെ അമ്മയുടെ പേരിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശി ശ്രീറാം മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഷാനു (26) ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്.

ALSO READ: ഹോട്ടലിൽ കയറി അതിക്രമം, ജീവനക്കാരെ കൊല്ലുമെന്ന് ഭീക്ഷണി; പൾസർ സുനി കസ്റ്റഡിയിൽ

ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലെയും മറ്റൊരാൾ കിംസ് ആശുപത്രിയിലെയും ഡോക്ടർമാരാണ്. ജീപ്പിൽ ഉണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുമ്പ പോലീസ് സംഭവത്തിൽ കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News