Kerala Weather Update: വേനൽചൂടിന് ആശ്വാസം, മൂന്ന് ജില്ലകളിൽ മഴ; തമിഴ്നാട്ടിൽ ശക്തമായ കാറ്റിന് സാധ്യത

Kerala Rain Alert: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 01:44 PM IST
  • ചൊവ്വാഴ്ച അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
  • തമിഴ്നാട്ടിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
Kerala Weather Update: വേനൽചൂടിന് ആശ്വാസം, മൂന്ന് ജില്ലകളിൽ മഴ; തമിഴ്നാട്ടിൽ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ 26, 27 തിയതികളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിരിക്കുന്നു. തെക്കൻ മലയോര ജില്ലകളിൽ നിലവിൽ ചെറിയ മഴ ലഭിക്കുന്നുണ്ട്. വേനൽ ചൂടിന് ആശ്വാസമായാണ് നേരിയ മഴ ലഭിച്ചിരിക്കുന്നത്.

ALSO READ: പുകപരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ 2000 പിഴ, നിങ്ങൾക്ക് 250 ആയി കുറയ്ക്കാം; പുതിയ നിയമം ഇങ്ങനെ

തെക്കൻ ആൻഡമാൻ കടൽ, ​ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേ​ഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേ​ഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News