പട്ടാഴി/കൊല്ലം: രാവിലെ പണിക്ക് പോകാനായി എഴുന്നേറ്റ് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പോയതായിരുന്നു രഞ്ചിത്ത് ബൈക്ക് കാണാതായതോടെ ആശങ്കയായി. സമീപത്തൊക്കെ തിരക്കിയെങ്കിലും കണ്ടെത്താനാവാതെ നിന്നപ്പോഴാണ് വയലിൽ ഒരു ഇരു ചക്രവാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.വാഹനത്തിൻ്റെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് ,ബാറ്ററി മുതലായവ ഇല്ലായിരുന്നു.
പത്തനാപുരം പട്ടാഴി തെക്കേത്തേരിയിൽ ഗോപാലകൃഷ്ണൻ്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി രഞ്ചിത്തിൻ്റെ ബൈക്കാണ് മോഷ്ടാവ് കൈക്കലാക്കിയ ശേഷം നശിപ്പിച്ച് വയലിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന രഞ്ചിത്ത് രാവിലെ പണിക്ക് പോകാനായി വാഹനം നോക്കിയപ്പോഴാണ് മോഷണശ്രമം അറിയുന്നത്.
ഉടൻ കുന്നിക്കോട് പോലീസിൽ പരാതി നൽകുകയും ചെയ്തു.പോലീസെത്തി സമീപ വീടുകളിൽ നിന്നും CC TV ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തായി പട്ടാഴി ,തലവൂർ, വിളക്കുടി പഞ്ചായത്തുകളിൽ രാത്രി കാലങ്ങളിൽ വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ മോഷണം നടത്തുകയും തകർത്ത ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇതിഷ പോലീസിനെതിരെ ശക്തമായ എതിർപ്പ് പ്രദേശവാസികളിൽ നിന്ന് ഉയരുന്നുണ്ട്.
നാട്ടുകാരുടെ പരാതിയിൽ മേൽ പോലീസ് കേസെടുക്കുന്നതല്ലാതെ അന്വേഷണത്തിൽ നടപടിക്ക് വേഗമില്ലന്നും പരാതിയുണ്ട്.സാമൂഹിക വിരുദ്ധരുടെ ഈ പ്രവർത്തനങ്ങൾ മൂലം നാട്ടുകാരിൽ ഭീതിയും ആശങ്കയും വളർന്നിരിക്കുകയാണ്.അതേസമയം പാർട്സുകൾ മോഷ്ടിക്കുന്നതായിരിക്കും മോഷ്ടാക്കളുടെ ലക്ഷ്യമെന്നാണ് നിഗമനം. അത് കൊണ്ടാവും ബാറ്ററി അടക്കമുള്ളവ വാഹനത്തിൽ നിന്നും മാറ്റുന്നതെന്ന് പോലീസ് കരുതുന്നു.
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതി മരിച്ച നിലയിൽ
പെരിങ്ങൽകുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. പെരിങ്ങൽകുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പർ ജോലി ചെയ്യുന്ന ജാനകിയുടെ മകൾ ഗീത (32) ആണ് മരിച്ചത്. യുവതിയെ രാവിലെ മരിച്ചനിലയിൽ വീടിനകത്ത് കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...