ആലുവ: കഞ്ചാവ് കടത്തു കേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ അറസ്റ്റിലായ 4 പേരെ കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ 22 ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ എത്തിച്ച 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ, മകൻ നവീൻ, വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ്, വെങ്ങോല ഒളിയ്ക്കൽ ആൻസ് ടി. ജോൺ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റു ചെയ്തത്.
Also Read: പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു
ഈ കേസുമായി ബന്ധനപ്പെട്ട് നേരത്തെ ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക്ദോൽ പ്രധാൻ, ശർമാനന്ദ് പ്രധാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം അബുദാബിയിലേക്കു കടന്ന മുഖ്യ പ്രതിയായ നവീനെ തന്ത്രപൂർവം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റിലായ നവീൻ പെരുമ്പാവൂരിൽ പൊലീസും എക്സൈസും റജിസ്റ്റർ ചെയ്ത 4 കഞ്ചാവു കേസുകളിലെ പ്രതിയാണ്.
Also Read: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനവർഷം!
മകനെ സംരക്ഷിക്കുകയും വിദേശത്തേക്കു കടക്കാനുള്ള സൗകര്യം ഒരുക്കിയതിനാണ് സാജനെ അറസ്റ്റു ചെയ്തത്. മേയ് 30 നു സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സാജനെ അറസ്റ്റു ചെയ്തത്. ആൻസും ബേസിലും അറസ്റ്റിലായത് കഞ്ചാവു കടത്തു സംഘത്തിന് ഒളിത്താവളം ഒരുക്കുകയും വാഹനങ്ങൾ നൽകുകയും ചെയ്തതിനെ തുടർന്നാണ്. ഇവരിൽ നിന്നും വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തു.3 അതിഥി തൊഴിലാളികളിൽ ഒതുങ്ങിനിന്ന ഈ കഞ്ചാവു കേസിന്റെ അന്വേഷണം റൂറൽ എസ്പി വിവേക് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഗ്രേഡ് എസ്ഐയും മകനും അടക്കമുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ചത്.
ലഗ്ഗേജ് ബാഗിൽ 22 വിഷ പാമ്പുകളും, ഒരു ഓന്തും; മലേഷ്യയിൽ നിന്നെത്തിയ വനിത ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
വിദേശത്ത് നിന്നുമെത്തിയ വനിതയുടെ ലഗ്ഗേജ് ബാഗിൽ നിന്നും 22 വിവിധ ഇനം വിഷ പാമ്പുകളും ഒരു ഓന്തും പിടിച്ചെടുത്ത് ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. മലേഷ്യയിലെ ക്വാല ലംപുരിൽ നിന്നുമെത്തിയ വനിതയുടെ ലഗ്ഗേജിൽ നിന്നുമാണ് വിഷ പാമ്പുകളും ഓന്തും പിടികൂടിയത്.
Also Read: ബുധന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ സമ്പൽസമൃദ്ധി!
ഏപ്രിൽ 28 വെള്ളിയാഴ്ച ക്വാല ലംപുരിൽ നിന്നുമെത്തിയ എകെ13 വിമാനത്തിൽ എത്തിയ വിദേശ വനിതയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വനജീവി സംരക്ഷണ നിയമപ്രകാരമാണ് സ്ത്രീയെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...