മുംബൈ: ശിവസേന നേതാവിന്റെ മകന്‍ ഓടിച്ച കാറിടിച്ച് മത്സ്യവില്പനക്കാരി മരിച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഷിന്ദേ വിഭാഗം ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായെ കണ്ടെത്താനാണ് മുംബൈ പോലീസ് ആറ് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
Also Read: തൃശ്ശൂരിൽ വീടിന്റെ ജനൽ തകർത്ത് മോഷണം; 35 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു
സംഭവം നടന്നതിന് പിന്നാലെ മിഹിര്‍ ഷാ ഒളിവില്‍ പോയിരുന്നു. ഇതിനിടയിൽ മിഹിര്‍ ഷായെ കണ്ടെത്താനായി മുംബൈ പോലീസ് ഇയാളുടെ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുകയാണ്. മിഹിര്‍ ഷായ്ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയത് ഇവരാണെന്നാണ് പോലീസിന്റെ സംശയം. അതേസമയം, മിഹിര്‍ ഷായുടെ പിതാവും ശിവസേന നേതാവുമായ രാജേഷ് ഷാ, ഡ്രൈവര്‍ രാജേന്ദ്രസിങ് ബിദാവഡ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതിനാണ് രാജേഷ് ഷായെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.
Also Read: ജൂലൈ 16 മുതൽ ഇവർക്കിനി രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?
ഞായറാഴ്ച പുലര്‍ച്ചെയാണ് മിഹിര്‍ ഷാ ഓടിച്ച ബിഎംഡബ്ല്യൂ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കാവേരി നഖ്‌വാ മരിച്ചത്. കാവേരിയുടെ ഭര്‍ത്താവ് പ്രദീപിന് പരിക്കേറ്റിരുന്നു. ഇവർ ഞായറാഴ്ച പുലര്‍ച്ചെ സാസൂണ്‍ ഡോക്കില്‍ നിന്നും മത്സ്യം വാങ്ങി ദമ്പതിമാര്‍ സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയായിരുന്നു അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇവരെ ഇടിച്ചിട്ടത്.
Also Read: 365 ദിവസങ്ങൾക്ക് ശേഷം കർക്കടകത്തിൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ജീവിതം പച്ച പിടിക്കും!
കാവേരിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി ഇവരെ ഏതാനും മീറ്ററുകളോളം വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ കാവേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച അര്‍ധരാത്രിയോടെ ജുഹുവിലെ ഒരു ബാറില്‍നിന്ന് മദ്യപിച്ചശേഷമാണ് മിഹിര്‍ ഷാ കാറില്‍ യാത്രതിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാറില്‍ നിന്ന് ഇയാളെ കൂട്ടാനായി ഡ്രൈവര്‍ കാറുമായി എത്തിയിരുന്നു. വര്‍ളിയില്‍ എത്തിയതോടെ ഡ്രൈവറെ മാറ്റി മിഹിര്‍ വാഹനം ഓടിക്കുകയായിരുന്നു. ഇതിനു ശേഷമാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.