Sradha Satheesh Death: ശ്രദ്ധ 16 പേപ്പറുകളിൽ 12-ലും പരാജയപ്പെട്ടു;ബഹളങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയെന്ന് വികാരി ജനറൽ

Sradha Satheesh Death in Amal Jyothi College: ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 07:13 PM IST
  • ക്രിസ്ത്യൻ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നു
  • ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതം
  • കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചു
Sradha Satheesh Death: ശ്രദ്ധ 16 പേപ്പറുകളിൽ 12-ലും പരാജയപ്പെട്ടു;ബഹളങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയെന്ന് വികാരി ജനറൽ

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജിലെ രണ്ടാ വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷിൻറെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളി രൂപത.കോളേജിൽ നടന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് വികാരി ജനറൽ ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ. ബഹളങ്ങൾ ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ക്രിസ്ത്യൻ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നതായും വികാരി ജനറൽ കുറ്റപ്പെടുത്തി.

ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു. കുട്ടി വീട്ടിൽ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്. ശ്രദ്ധയുടെ പരീക്ഷാ റിസൾട്ട് ഒന്നാം തീയതി വന്നപ്പോൾ 16 പേപ്പറുകളിൽ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നുമാണ് വാദം.

ALSO READ: Amal Jyothi College: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് അടച്ചു; ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർഥികൾ, പ്രതിഷേധം ശക്തം

 അതേസമയം അമൽജ്യോതി വിദ്യാർത്ഥി സമരത്തിൽ സംസ്ഥാന സർക്കാർ ഇടപെടലുണ്ടാവുന്നത്.പ്രശ്നപരിഹാരത്തിൽ ഇടപെടാൻ  കോളേജിൽ മന്ത്രിമാർ നേരിട്ടെത്തും.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ചക്കെത്തുക.മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും മന്ത്രിമാർ ചർച്ച നടത്തും.രാവിലെ 10 മണിക്കാണ് ചർച്ച

ചൊവ്വാഴ്ച MLA യുടെ സാന്നിദ്ധ്യത്തിൻ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിലെ ഫുഡ് ടെക്നോളജി
വിദ്യാർഥിനിയായ ശ്രദ്ധ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം തുടരുന്നത്.

ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയത്. ഇതേ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News