കോഴിക്കോട്: പയ്യോളിയിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നുവെന്നാണ് വിവരം. ചിങ്ങപുരം സികെജിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെയാണ് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത്. ഫുട്ബോൾ താരം കൂടിയായ വിദ്യാർത്ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തല്ലരുതെന്നും തനിക്ക് അസുഖമുണ്ടെന്നും വിദ്യാർത്ഥി കരഞ്ഞുപറയുന്നത് വീഡിയോയിലുണ്ട്. എന്നാൽ മറ്റ് വിദ്യാർത്ഥികൾ ആക്രമണം തുടരുകയായിരുന്നു.
ആക്രമണത്തിൽ മകന്റെ കർണപുടം തകർന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. കുട്ടിക്ക് മൂന്ന് മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായും അവർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പൊലീസ് നടപടി വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
Also Read: Drugs Seized: ടെക്നോപാർക്കിൽ ഡാറ്റ എഞ്ചിനിയർ, സൈഡ് ബിസിനസോ ലഹരി കച്ചവടവും; പൂട്ടിട്ട് എക്സൈസ്
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് എട്ടാം ക്ലാസുകാരനെ ആക്രമിച്ചതെന്നാണ് പരാതി. ഫെബ്രുവരി 1നാണ് ആക്രമണമുണ്ടായത്. തിക്കോടിയൻ സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.