ന്യൂഡൽഹി: ചാരക്കേസിൽ മലയാളിയടക്കം മൂന്നുപേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ ഇവർ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി കൊടുത്തത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി പി.എ അഭിലാഷാണ് പിടിയിലായതിലെ മലയാളി.
Also Read: സംസ്ഥാനത്ത് ചൂട് ഇന്നും കടുക്കും; താപനില ഉയരാൻ സാധ്യത
മറ്റ് രണ്ടുപേർ ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ഠണ്ടൽ, അക്ഷയ് രവി നായിക് എന്നിവരാണ്. ഇതുവരെ ഈ കേസിൽ 8 പേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്. കൊച്ചി നാവികത്താവളം, കാർവാർ നാവികത്താവളം എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ ചില വിവരങ്ങൾ ഇവർ പാകിസ്ഥാന് ചോർത്തികൊടുത്തു എന്നതാണ് കേസ്. ഇവർ കാർവാർ താവളത്തിന്റെ ചിത്രങ്ങളും അവിടുത്തെ നാവിക നീക്കങ്ങളുടെ വിശദാംശങ്ങളും പാക് ഏജൻസിക്ക് കൈമാറി പണം വാങ്ങിയതായിട്ടാണ് എൻഐഎ റിപ്പോർട്ട്.
Also Read: ചിങ്ങ രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, തുലാം രാശിക്കാർക്ക് വൻ നേട്ടങ്ങൾ, അറിയാം ഇന്നത്തെ രാശിഫലം!
ഈ കേസിൽ കഴിഞ്ഞ വർഷം അഭിലാഷിനെയും കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫൈറ്ററായ തിരുവനന്തപുരം സ്വദേശി അഭിഷേകിനെയും എൻഐഎ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ചാര വനിതക്ക് ഇവർ സുപ്രധാന രേഖകൾ കൈമാറിയെന്നാണ് കേസ്. അന്ന് വ്യക്തമായ തെളിവ് ലഭിക്കാത്തതിനാൽ അഭിഷേകിനെ വിട്ടയച്ചെങ്കിലും ഇയാളെ തുടർന്നും നിരീക്ഷിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.