ജയ്പൂർ: പരിശീലനത്തിനിടെ ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവിന് ദാരുണാന്ത്യം. വനിതാ പവർലിഫ്റ്റർ യാഷ്തിക ആചാര്യയാണ് ജിമ്മിലെ പരിശീലനത്തിനിടെ മരിച്ചത്. സംഭവം നടന്നത് രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ്.
Also Read: വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം 3 പേർ അറസ്റ്റിൽ!
270 കിലോ ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണതാണ് മരണത്തിന് കാരണം. ബാർബെൽ വീണ് താരത്തിന്റെ കഴുത്തൊടിഞ്ഞു എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് ഉടൻതന്നെ യാഷ്തികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാഷ്തിക പരിശീലകന്റെ സഹായത്തോടെ ഭാരം ഉയർത്തുന്നനിടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും പരിക്കേറ്റു.
Also Read: ചിങ്ങ രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, തുലാം രാശിക്കാർക്ക് വൻ നേട്ടങ്ങൾ, അറിയാം ഇന്നത്തെ രാശിഫലം!
സംഭവത്തിൽ കുടുംബം ആരതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് എസ്എച്ച്ഒ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ടുകൊടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.