Athirappilly Injured Wild Elephant Rescue: ചേർന്ന്നിന്ന് ഏഴാറ്റുമുഖം ​ഗണപതി, രക്ഷകരായി കുങ്കികൾ; ദൗത്യം പൂര്‍ണം, പരിക്കേറ്റ കൊമ്പനെ കോടനാട്ടിലേക്ക് മാറ്റി

Athirappilly Injured Wild Elephant Rescue: മയങ്ങി വീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 11:02 AM IST
  • പരിക്കേറ്റ കാട്ടാനയെ ചികിത്സിക്കാനുള്ള ദൗത്യത്തിന്റെ ആദ്യ ഘട്ടം പൂർണം
  • കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് ആനയെ കൊണ്ടുപോയി
  • ഇവിടെ എത്തിച്ച ശേഷമായിരിക്കും തുടർ പരിശോധന
Athirappilly Injured Wild Elephant Rescue: ചേർന്ന്നിന്ന് ഏഴാറ്റുമുഖം ​ഗണപതി, രക്ഷകരായി കുങ്കികൾ; ദൗത്യം പൂര്‍ണം, പരിക്കേറ്റ കൊമ്പനെ കോടനാട്ടിലേക്ക് മാറ്റി

അതിരപ്പിള്ളി: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ ചികിത്സിക്കാനുള്ള ദൗത്യത്തിന്റെ ആദ്യ ഘട്ടം പൂർണം. കാട്ടുകൊമ്പനെ അനിമൽ ആംബുലൻസിലേക്ക് മാറ്റി കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. ഇവിടെ എത്തിച്ച ശേഷമായിരിക്കും തുടർ പരിശോധന. ആനയെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.

മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. മയക്കുവെടിയേറ്റ് വീണ ആന അല്പദൂരം നടന്ന ശേഷം വീണത് ആശങ്ക ഉയ‍ർത്തിയിരുന്നു. മയങ്ങി വീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ചത്. മുറിവ് വൃത്തിയാക്കി പ്രാഥമിക ചികിത്സ നൽകി. പുഴുവരിച്ച നിലയിലായിരുന്നു ഈ മുറിവ്. 

തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലന്‍സിലേക്ക് കയറ്റി. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയാണ് കൊമ്പനെ തളയ്ക്കാൻ എത്തിച്ചിരുന്നത്.

Read Also: 2 ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം

ദൗത്യത്തിനിടെ ഏഴാറ്റുമുഖം ​ഗണപതിയെന്ന കാട്ടാന വെല്ലുവിളി ഉയർത്തിയിരുന്നു. രാവിലെ ആനയെ സ്പോട്ട് ചെയ്തപ്പോഴും മയക്കുവെടി വെച്ചപ്പോഴും ഏഴാറ്റുമുഖം ​ഗണപതി പരിക്കേറ്റ ആനയ്ക്കൊപ്പം ഉണ്ടായിരുന്നു. മയക്കുവെടിയേറ്റ ആന മയക്കത്തിലേക്ക് നീങ്ങിയതോടെ ഏഴാറ്റുമുഖം ​ഗണപതി കൊമ്പനെ ഉണർത്താനുള്ള ശ്രമങ്ങൾ നടത്തി.

കൊമ്പ് ഉപയോ​ഗിച്ച് കുത്തിയും തുമ്പിക്കൈ കൊണ്ട് തലോടിയുമാണ് ഏഴാറ്റുമുഖം ​ഗണപതി ആനയെ ഉണർത്താൻ ശ്രമിച്ചത്. വലിയ രീതിയിൽ ചിന്നം വിളിച്ച് ഉണർത്താനും ശ്രമിച്ചു. ഒടുവിൽ കൊമ്പ് കൊണ്ട് കുത്തുന്നതിനിടയിൽ മയക്കുവെടിയേറ്റ ആന മറിഞ്ഞുവീണു.

ഇതോടെ വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ച് ആനയെ തുരുത്തുകയായിരുന്നു. അതുവരെ പരിക്കേറ്റ ആനയെ ചേർത്തുപിടിച്ചാണ് ഏഴാറ്റുമുഖം ​ഗണപതി നിലകൊണ്ടത്.

Read Also: ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കി ട്രംപ്

ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷമാണ് ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയത്. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

ജനുവരി 15 മുതലാണ് മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ പ്ലാന്റേഷൻ തോട്ടത്തിൽ കണ്ടെത്തിയത്. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ വീണ്ടും ഈ മുറുവില്‍ പുഴുവരിച്ച നിലയില്‍ കണ്ടതോടെയാണ് ആനയുടെ ആരോഗ്യനിലയിൽ ആശങ്കവന്നത്.

തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News