ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയുള്ള കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൊമാറ്റോ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ദീപീന്ദർ ഗോയലാണ് 'നഗ്ഗറ്റ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
നഗ്ഗറ്റ് വഴി ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് വളരെ വേഗത്തിൽ മറുപടി നൽകാനും അതുപോലെ പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും. അതുപോലെ സൊമാറ്റോയുടെ ഭക്ഷണ വിതരണ ബിസിനസ്, ക്വിക്ക് കൊമേഴ്‌സ് വെർട്ടിക്കൽ ബ്ലിങ്കിറ്റ്, ഹൈപ്പർപ്യുർ എന്നിവയെ ശക്തിപ്പെടുത്തുന്നുവെന് ദീപീന്ദർ ഗോയൽ പറയുന്നു.
കമ്പനിയുടെ ഇൻ-ഹൗസ് ഇന്നൊവേഷനുകൾക്കായുള്ള ഇൻകുബേറ്ററായ സൊമാറ്റോ ലാബ്‌സിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമാണ് നഗ്ഗറ്റ്.
Read Also: 'രാഷ്ട്രീയ ലക്ഷ്യമില്ല', സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിൽ തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ
ഓട്ടോമേറ്റഡ് ക്വാളിറ്റി ഓഡിറ്റുകൾ, ഇമേജ് ക്ലാസിഫിക്കേഷൻ, മനുഷ്യനെപ്പോലെയുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന വോയ്‌സ് AI ഏജന്റുകൾ തുടങ്ങിയ നിരവധി സവിശേഷതകൾ നഗ്ഗറ്റ് വാഗ്ദാനം ചെയ്യുന്നു. ഫ്രഷ്‌ഡെസ്‌ക്, സോഹോ പോലുള്ള നിലവിലുള്ള ഉപഭോക്തൃ സേവന പോർട്ടലുകളുമായും നഗ്ഗറ്റ് സംയോജിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.
സാധാരണയായി കസ്റ്റമർ കെയർ പ്രതിനിധികൾ ചെയ്യുന്ന ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും, ലളിതമായ അന്വേഷണങ്ങൾക്ക് തൽക്ഷണം മറുപടി നൽകാനും നഗ്ഗറ്റിന് കഴിയും. ഇത് ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും സങ്കീർണ്ണമായ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കസ്റ്റമർ കെയർ ജീവനക്കാർക്ക് കൂടുതൽ സമയം കൊടുക്കുകയും ചെയ്യുന്നു. എല്ലാ ഓപ്പറേഷനുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാനും നഗ്ഗറ്റ് സഹായിക്കുമെന്നും ദീപീന്ദർ ഗോയൽ പറയുന്നു.
Introducing Nugget—an AI-native, no-code customer support platform.
Nugget helps businesses scale support effortlessly—highly customizable, low-cost, no dev team needed. No rigid workflows, just seamless automation.
Resolves up to 80% of queries autonomously
Learns &… pic.twitter.com/pnVrUEhmcd— Deepinder Goyal (@deepigoyal) February 17, 2025
സൊമാറ്റോയുടെ പേര് ഔദ്യോഗികമായി എറ്റേണൽ ലിമിറ്റഡ് എന്ന് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് നഗ്ഗറ്റിന്റെ ലോഞ്ച്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ, ക്വിക്ക് കൊമേഴ്‌സ് ആപ്പ് ബ്ലിങ്കിറ്റ്, പലചരക്ക് വിതരണ ശൃംഖല സേവനമായ ഹൈപ്പർപ്യൂർ, ഡിസ്ട്രിക്റ്റിന് കീഴിലുള്ള ഗോ-ഔട്ട് ഓഫറുകൾ എന്നീ നാല് പ്രധാന ബിസിനസുകൾ എറ്റേണിലുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും