സിനിമ തീയേറ്ററുകളിലെ പരസ്യങ്ങൾ പലപ്പോഴും അരോചകമാകാറുണ്ട്. ഇപ്പോൾ കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ച് സമയം കളഞ്ഞെന്ന പരാതിയിൽ പിവിആർ - ഐനോക്സിന് പിഴയിട്ട വാർത്തയാണ് പുറത്തുവരുന്നത്. അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദര്‍ശിപ്പിച്ചതിനാണ് പിവിആര്‍ സിനിമാസിന് പിഴ ചുമത്തിയത്. ബംഗളുരു അര്‍ബണ്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിവിആര്‍ സിനിമാസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.
പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബെംഗളൂരു ഉപഭോക്തൃ കോടതി വിധിച്ചു. അഭിഭാഷകനായ എംആര്‍ അഭിഷേക് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പിഴ തുക ഉപഭോക്തൃ ക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ഉത്തരവില്‍ പറയുന്നത്. 2023-ൽ സാം ബഹദൂർ എന്ന സിനിമ കാണാൻ പോയ തനിക്ക് സിനിമ കഴിഞ്ഞ് കൃത്യസമയത്ത് ജോലിക്കെത്താൻ കഴിഞ്ഞില്ലെന്നാണ് അഭിഷേക് നൽകിയ പരാതിയിൽ പറയുന്നത്. ബുക്ക് മൈ ഷോയിൽ കാണിച്ച സമയത്തിൽ നിന്നും 25 മിനിറ്റ് വൈകിയാണ് പടം തുടങ്ങിയത്. ഇത് കാരണം താൻ ജോലിക്കെത്താൻ വൈകിയെന്ന് പരാതിക്കാരൻ പറയുന്നു.
4.05ന് സിനിമ തുടങ്ങി 6.30ന് അവസാനിക്കും എന്നാണ് ബുക്ക് മൈ ഷോയിൽ കാണിച്ചിരുന്നത്. എന്നാൽ പരസ്യം കഴിഞ്ഞ് 4.30നാണ് സിനിമ തുടങ്ങിയതെന്ന് യുവാവ് പറഞ്ഞു. ഇതോടെ തനിക്ക് അര മണിക്കൂർ നഷ്ടമായെന്ന് യുവാവ് പറയുന്നു. കാണികളെ അനാവശ്യമായി അരമണിക്കൂറോളം തിയറ്ററിൽ പിടിച്ചിരുത്തി പരസ്യം കാണിക്കാൻ പിവിആറിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ബുക്കിങ് ആപ്പുകളിൽ പരസ്യം തുടങ്ങുന്ന സമയമല്ല, സിനിമ തുടങ്ങുന്ന സമയമാണ് കാണിക്കേണ്ടതെന്നും കോടതി നിർദേശം നൽകി.
നിരവധി പ്രേക്ഷകര്‍ക്ക് സമാനമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഈ വിഷയത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും കമ്മീഷന്‍ പിവിആര്‍ സിനിമാസിനും പിവിആര്‍ ഇനോക്‌സ് ലിമിറ്റഡിനും നിര്‍ദേശം നല്‍കി. ആളുകളുടെ സമയവും പണവും ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. മനസിന് വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ് ആളുകള്‍ സിനിമ കാണുന്നത്. അത് നിരാശയിലേക്ക് നയിക്കുന്ന അനുഭവമാക്കി മാറ്റരുതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും