Viral News: 'കപ്പിൾ ഓഫ് ദ ഇയർ'; ഈ വർഷത്തെ മികച്ച മൃഗ ജോഡികൾ ഇവരാണ്!

Viral News: ഈ വർഷത്തെ മികച്ച മൃഗജോഡികൾ ആരെന്ന് അറിയുമോ?

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 03:14 PM IST
  • ഒരു പൂച്ചയും ഒരു ആടുമാണ് മികച്ച മൃഗജോഡികളായി തെരഞ്ഞെടുക്കപ്പെട്ടത്.
  • യുക്രൈനിലെ ഒഡേസ മൃഗശാല തങ്ങളുടെ 'കപ്പിൾ ഓഫ് ദ ഇയർ' മത്സരത്തിലാണ് അപ്രതീക്ഷിത വിജയികളെ പ്രഖ്യാപിച്ചത്.
  • മസാജിക് എന്ന പൂച്ചയെയും ബാഗെൽ എന്ന കുഞ്ഞാടുമാണ് എന്തായാലും കപ്പടിച്ചത്.
Viral News: 'കപ്പിൾ ഓഫ് ദ ഇയർ'; ഈ വർഷത്തെ മികച്ച മൃഗ ജോഡികൾ ഇവരാണ്!

ഈ വർഷത്തെ മികച്ച മൃഗജോഡികൾ ആരെന്ന് അറിയുമോ? ഒരു പൂച്ചയും ഒരു ആടുമാണ് മികച്ച മൃഗജോഡികളായി തെരഞ്ഞെടുക്കപ്പെട്ടത്. യുക്രൈനിലെ ഒഡേസ മൃഗശാല തങ്ങളുടെ 'കപ്പിൾ ഓഫ് ദ ഇയർ' മത്സരത്തിലാണ് അപ്രതീക്ഷിത വിജയികളെ പ്രഖ്യാപിച്ചത്. മസാജിക് എന്ന പൂച്ചയെയും ബാഗെൽ എന്ന കുഞ്ഞാടുമാണ് എന്തായാലും കപ്പടിച്ചത്. 

ലെമറുകൾ, കടുവകൾ, മുള്ളൻപന്നികൾ എന്നിവയുൾപ്പെടെ നിരവധി മൃഗ ജോഡികളെ പിന്തള്ളിയാണ് ഇവരുടെ കിരീടനേട്ടം. വാശിയേറിയ മത്സരത്തിന്‍റെ വിജയികളെ കാത്തിരുന്ന മൃഗസ്നേഹികൾക്ക് മുൻപിലേക്ക് കഴിഞ്ഞ ദിവസമാണ് മൃഗശാല അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ ഫലപ്രഖ്യാപനം നടത്തിയത്.

ഒഢേസ മൃഗശാലയുടെ പോസ്റ്റ്: ' 'കപ്പിൾ ഓഫ് ദ ഇയർ - 2025' മത്സരം അവസാനിച്ചു.  ഈ വർഷത്തെ വിജയികൾ ബാഗെൽ എന്ന ആട്ടിൻകുട്ടിയും മസാജിക് എന്ന പൂച്ചയുമാണ്. തികച്ചും വ്യത്യസ്‌തമായ മൃഗങ്ങളുടെ ഇത്തരം സൗഹൃദ ബന്ധങ്ങൾ ഒഡേസ മൃഗശാലയിൽ മാത്രമേ സാധ്യമാകൂ. വിജയികളെ കാണാനും അഭിനന്ദിക്കാനും ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു'. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News