Chalakudy Bank Robbery: ചാലക്കുടി പോട്ട ബാങ്ക് കവർച്ച; പ്രതിയെ കസ്റ്റഡിയിൽ വിട്ടു

Chalakudy Bank Robbery: ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2025, 12:11 PM IST
  • പോട്ട ബാങ്ക് കവർച്ചയിൽ പ്രതിയെ കസ്റ്റഡിയിൽ വിട്ടു
  • രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി
Chalakudy Bank Robbery: ചാലക്കുടി പോട്ട ബാങ്ക് കവർച്ച; പ്രതിയെ കസ്റ്റഡിയിൽ വിട്ടു

തൃശ്ശൂർ: ചാലക്കുടി പോട്ട ബാങ്ക് കവർച്ചയിൽ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അനുവദിച്ചത്. മറ്റന്നാൾ രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കണം. പ്രതിക്കായി 5 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പൊലീസ് നൽകിയത്.

പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന സംഭവത്തിൽ റിജോയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നിലവിൽ വിയ്യൂർ ജയിലിലാണ് പ്രതി. കൂടുതൽ തെളിവ് ശേഖരണത്തിനും റിജോ മറ്റ് കുറ്റകൃത്യങ്ങൾ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ളവ അന്വേഷിക്കുന്നതിനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ നൽകിയത്.

അതേസമയം ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജർ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News