Chanakya Niti: തൊഴിലിടങ്ങളിൽ ശോഭിക്കാം, വിജയം ഉറപ്പ്; ഈ ചാണക്യ തന്ത്രങ്ങൾ പിന്തുടരൂ....

ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്‍. 

 

ചാണക്യന്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നും മനുഷ്യര്‍ക്ക് ഉപയോഗപ്രദമാണ്. അദ്ദേഹത്തിന്റെ ചിന്തകൾ ജീവിതലക്ഷ്യം കൈവരിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നു.

1 /8

ജീവനക്കാർക്ക് വേണ്ടിയുള്ള ചിന്തകൾ ചാണക്യ നീതിയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. തൊഴിൽ മേഖലകളിൽ ശോഭിക്കാൻ വ്യക്തികൾക്ക് പ്രയോജനകരമാകുന്ന ചാണക്യ നീതിയിൽ നിന്നുള്ള അവശ്യ പാഠങ്ങൾ എന്തൊക്കെയെന്ന് നോക്കാം....  

2 /8

"നിങ്ങൾ എന്തെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ്, മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിക്കുക - ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്, അതിന്റെ ഫലങ്ങൾ എന്തായിരിക്കാം, ഞാൻ വിജയിക്കുമോ? ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്തിയതിനുശേഷം മാത്രം മുന്നോട്ട് പോകുക." ചാണക്യന്റെ പ്രധാന ഉപദേശങ്ങളിൽ ഒന്നാണിത്.   

3 /8

ഒരു പുതിയ ജോലിയോ പ്രോജക്റ്റോ ആരംഭിക്കുന്നതിന് മുമ്പ്, ഈ ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടത് നിർണായകമാണെന്ന് ചാണക്യൻ പറയുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും നല്ല രീതിയിൽ അവ പൂർത്തീകരിക്കാനും ഇത് സഹായകമാകും.     

4 /8

"ഒരു വ്യക്തി അമിതമായി സത്യസന്ധനാകരുത്. നേരായ മരങ്ങളാണ് ആദ്യം വെട്ടിമാറ്റുന്നത്.'' ചാണക്യ നീതിയിലെ ഈ തത്വം നേതൃത്വത്തിന്റെ പ്രായോഗിക വശത്തെ എടുത്തുകാണിക്കുന്നു, കോർപ്പറേറ്റ് വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ഇവ സഹായിക്കുന്നു. എല്ലാം കാര്യങ്ങളും മറ്റുള്ളവരുമായി തുറന്ന് പറയണമെന്നില്ല.  

5 /8

ഒരു പാമ്പ് വിഷമുള്ളതല്ലെങ്കിൽ പോലും നാം അതിനെ ഭയപ്പെടാറുണ്ട്. അപ്രകാരം ബലഹീനതകൾ മറച്ച് വെച്ച് തൊഴിലിടങ്ങളിൽ നമ്മുടെ ഏറ്റവും ശക്തമായ പതിപ്പാണ് കാണിക്കേണ്ടത്. വ്യക്തികൾ സ്വാഭാവികമായി അപകടകാരികളല്ലെങ്കിൽ പോലും, കഠിനമോ ഉറച്ചതോ ആയ വ്യക്തിത്വത്തെ ചിത്രീകരിക്കേണ്ടി വന്നേക്കാം. പ്രൊഫഷണൽ സാഹചര്യങ്ങളിൽ, വെല്ലുവിളികളെ എളുപ്പത്തിൽ മറികടക്കാനും സംഘർഷങ്ങൾ വർദ്ധിക്കാതെ അധികാരം നിലനിർത്താനും ഈ സമീപനം സഹായിക്കും.   

6 /8

"മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുക''.  ഈ തത്വം ജീവനക്കാരെ മറ്റുള്ളവർ തങ്ങൾക്ക് മുമ്പ് ചെയ്ത കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ പ്രോത്സാഹിപ്പിക്കുന്നു. മറ്റുള്ളവരുടെ വിജയങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പഠിക്കുന്നതിലൂടെ, ജീവനക്കാർക്ക് അതേ തെറ്റുകൾ സ്വയം വരുത്തുന്നത് ഒഴിവാക്കാൻ കഴിയും. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ കൂടുതൽ പഠിക്കാനും സ്വയം മെച്ചപ്പെടാനും കഴിയും.  

7 /8

"പൂക്കളുടെ സുഗന്ധം കാറ്റിന്റെ ദിശയിൽ മാത്രമേ പരക്കൂ. എന്നാൽ ഒരു വ്യക്തിയുടെ നന്മ എല്ലാ ദിശകളിലേക്കും വ്യാപിക്കും." കോർപ്പറേറ്റ് ബന്ധങ്ങളിൽ വിശ്വാസവും ആദരവും നേടുന്നതിന് സത്യസന്ധതയും ധാർമ്മികതയും നിർണായകമാണെന്ന് ഈ തത്വം പറയുന്നു. സഹപ്രവർത്തകർ, ക്ലയന്റുകൾ, പങ്കാളികൾ എന്നിവരുമായി നന്നായി പ്രവർത്തിക്കുന്നത്  നിങ്ങളുടെ കരിയറിൽ നേട്ടങ്ങൾ കൊണ്ടു വരും. 

8 /8

വിശ്വസ്തതയുള്ള വ്യക്തികളുമായി സഹകരിക്കാനും ബിസിനസ്സ് ചെയ്യാനുമാണ് മറ്റുള്ളവർ ശ്രമിക്കുന്നത്.  തൊഴിൽ മേഖലകളിൽ സത്യസന്ധത നിലനിർത്തുന്നത് നിങ്ങൾക്കും നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനും പ്രയോജനകരമാകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola