ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ എട്ടു വയസുകാരിയെ സ്കൂൾ വളപ്പിൽ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സംഭവം നടന്നത് കുട്ടിയുടെ വീടിന് സമീപത്തെ സർക്കാർ സ്‌കൂളിലാണ്. വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Also Read: ചെന്താമരയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്റ്റേഷൻ ആക്രമിച്ച രണ്ടു പേർ പിടിയിൽ
സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ജനുവരി 31 നാണ്. ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി പീഡനവിവരം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് അമ്മ മാണ്ഡ്യ സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടി നിലവിൽ മാണ്ഡ്യ ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാണ്ഡ്യ പോലീസ് സൂപ്രണ്ട് (എസ്‌പി) മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
Also Read: ഗജകേസരി യോഗത്തിലൂടെ ഇവരുടെ തലവര തെളിയും!
വീടിന് സമീപത്തെ കളിസ്ഥലത്ത് നിന്ന് മൂന്ന് അപരിചിതർ ചോക്ലേറ്റ് കാണിച്ച് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സർക്കാർ സ്‌കൂൾ പരിസരത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവം ആരോടും പറയരുതെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ സ്‌കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.