ചാടുന്ന വയർ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്.
അടിവയറ്റിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളെയും ധാതുക്കളെയും പരിചയപ്പെട്ടാലോ...
വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാൻ സഹായിക്കുന്നു. ഇതിനായി മുട്ടയുടെ മഞ്ഞ, ഫാറ്റി ഫിഷ്, മഷ്റൂം, ഓറഞ്ച് ജ്യൂസ്, തൈര് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
മത്സ്യം, ബീഫ്, ചിക്കന്‍, മുട്ട, പാല്, യോഗര്‍ട്ട്, കൊഞ്ച്, കക്ക, സാല്‍മണ്‍ ഫിഷ്, സോയ മിൽക്ക് തുടങ്ങിയ വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
അടിവയറ്റിലെ കൊഴുപ്പിനെ കത്തിക്കാൻ മഗ്നീഷ്യം സഹായിക്കും. ഇതിനായി നട്സ്, ഇലക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും പാല്, ചീസ്, യോഗർട്ട്, പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, എള്ള് തുടങ്ങിയ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.
റെഡ് ബെല്‍ പെപ്പര്‍, കിവി, സ്ട്രോബെറി, പപ്പായ, പേരയ്ക്ക തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ വയറിലെ കൊഴുപ്പ് അകറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)