8th Pay Commission: ഫിറ്റ്‌മെൻ്റ് ഘടകം എങ്ങനെ തീരുമാനിക്കും? ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കും? അറിയാം...

8th Pay Commission Updates: ഫിറ്റ്‌മെൻ്റ് ഘടകത്തിൻ്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് .

Fitment Factor: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു ഘടകമാണ്‌ ഈ ഫിറ്റ്മെൻ്റ്  ഫാക്ടർ.

1 /17

എട്ടാം ശമ്പള കമ്മിഷന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ അടുത്ത വർഷം അതായത് 2026 ൽ രൂപീകരിക്കും. ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി അതുവരെയാണ്.

2 /17

പുതിയ ശമ്പള കമ്മീഷൻ വരുന്നതോടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്.  ഇതെല്ലം ഫിറ്റ്‌മെൻ്റ് ഫാക്ടർ അനുസരിച്ചായിരിക്കും തീരുമാനിക്കുക. ഫിറ്റ്‌മെൻ്റ് ഫാക്ടർ എന്താണെന്നും കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും എത്രത്തോളം വർധനയുണ്ടാകുമെന്നും നമുക്ക് നോക്കാം.

3 /17

കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഒരു സന്തോഷവാർത്തയാണ്‌ എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ അനുമതി.  ഈ വാർത്ത കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാണ്.

4 /17

ശമ്പളം കണക്കാക്കുന്നത് ഫിറ്റ്‌മെൻ്റ് ഫാക്‌ടറിൻ്റെ അടിസ്ഥാനത്തിലാണ്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർധിപ്പിക്കണമെന്ന് ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്നതും. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു ഗുണിതമാണ് ഈ ഫിറ്റ്മെൻ്റ് ഫാക്ടർ

5 /17

പണപ്പെരുപ്പം, ജീവനക്കാരുടെ ആവശ്യങ്ങൾ, സർക്കാരിൻ്റെ സാമ്പത്തിക ശേഷി തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം എടുക്കുന്നത്

6 /17

പണപ്പെരുപ്പം എത്രമാത്രം വർധിച്ചുവെന്നും അത് ജീവനക്കാരുടെ ജീവിതശൈലിയിൽ എതത്തോളം സ്വാധീനം ചെലുത്തുന്നുവെന്നുതും ശമ്പള കമ്മീഷൻ കണക്കാക്കാറുണ്ട്

7 /17

പുതിയ ശമ്പളം ശുപാർശ ചെയ്യുമ്പോൾ, അരി, ഗോതമ്പ്, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാൽ, പഞ്ചസാര, എണ്ണ, ഇന്ധനം, വൈദ്യുതി, വാട്ടർ ബില്ലുകൾ, വിനോദം, ഉത്സവങ്ങൾ, വിവാഹം തുടങ്ങിയ ചെലവുകളും ശമ്പള കമ്മീഷൻ കണക്കാക്കും

8 /17

ഒപ്പം ശമ്പള കമ്മീഷൻ രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കും. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മികച്ചതായി തുടരുകയാണെങ്കിൽ ശമ്പളത്തിൽ ഉയർന്ന വർദ്ധനവിന് സാധ്യതയുണ്ടാകും

9 /17

ശമ്പള കമ്മീഷൻ ജീവനക്കാരുടെ പ്രവർത്തന പ്രകടനവും കണക്കിലെടുക്കുന്നു. ജീവനക്കാരുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണെങ്കിൽ, ശമ്പള കമ്മീഷൻ ശുപാർശകളിൽ അതിൻ്റെ ഫലം ദൃശ്യമാകുമെന്നും റിപ്പോർട്ടുണ്ട്

10 /17

കേന്ദ്ര ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ശുപാർശ ചെയ്യുമ്പോൾ സ്വകാര്യ കമ്പനികൾ അവരുടെ ജീവനക്കാർക്ക് എത്രത്തോളം വർദ്ധനവ് നൽകുന്നുവെന്നും ശമ്പള കമ്മീഷൻ പരിശോധിക്കാറുണ്ട്

11 /17

എട്ടാം ശമ്പള കമ്മീഷനിലെ ഫിറ്റ്‌മെൻ്റ് ഘടകം 2.6 മുതൽ 2.85 വരെയാകാമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇതനുസരിച്ച് കേന്ദ്ര ജീവനക്കാരുടെ ശമ്പളം 25 മുതൽ 30 ശതമാനം വരെ വർധിച്ചേക്കും. അത്തരമൊരു സാഹചര്യത്തിൽ, കുറഞ്ഞ ശമ്പളം 40,000 രൂപയിൽ കൂടുതലാകും. ഇതിൽ അലവൻസുകളും പെർഫോമൻസ് പേയും ഉൾപ്പെടും. പെൻഷൻകാർക്കും ഇതേ അനുപാതത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും

12 /17

നേരത്തെ വന്ന റിപ്പോർറ്റുകളുടെ അടിസ്ഥാനത്തിൽ  എട്ടാം ശമ്പള കമ്മീഷൻ 2.86 എന്ന ഫിറ്റ്‌മെൻ്റ് ഫാക്ടർ ശുപാർശ ചെയ്യുമെന്നാണ് ദേശീയ ജോയിൻ്റ് കൺസൾട്ടേറ്റീവ് കമ്മിറ്റി സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞത്

13 /17

പക്ഷെ ഫിറ്റ്‌മെൻ്റ് ഘടകം 2.86 ആയി ഉയരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (ഡിഎ) പരിഗണിച്ച് എട്ടാം ശമ്പള കമ്മീഷൻ പേയ്‌മെൻ്റ് ഘടകം നിർണ്ണയിക്കുമെന്നും പറയപ്പെടുന്നു. എട്ടാം ശമ്പള കമ്മീഷനിലെ പേയ്‌മെൻ്റ് ഘടകം 1.92 നും 2.86 നും ഇടയിലായിരിക്കുമെന്നാണ് റിപ്പോർട്ട്

14 /17

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഗ്രാറ്റുവിറ്റി അടിസ്ഥാന ശമ്പളത്തിൻ്റെ 53 ശതമാനമാണ്. 2026 ജനുവരി ഒന്നിന് ഇത് ഇരട്ടി വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2025 ജനുവരിയിലും ജൂലൈയും 3-4% വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ DA 3.5% ആയി വർധിച്ചാൽ 2026 ജനുവരിയോടെ അത് 3.5%+3.5%=7% ൽ എത്തും എന്നാണ് റിപ്പോർട്ട്

15 /17

ആറാം ശമ്പള കമ്മീഷനിൽ പ്രതിമാസം 7,000 രൂപയായിരുന്നു കുറഞ്ഞ ശമ്പളം. ഏഴാം ശമ്പളക്കമ്മീഷനിൽ ഇത് പ്രതിമാസം 18,000 രൂപയായി ഉയർത്തി. അതായത് ഏഴാം ശമ്പള കമ്മീഷനിലെ ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 ആയിരുന്നു. ഇതുമൂലം കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ 14.2 ശതമാനം വർധനവുണ്ടായി

16 /17

നിലവിൽ എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.86 ആയി നിജപ്പെടുത്തിയാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലുള്ള 18,000 രൂപയിൽ നിന്ന് 51,480 രൂപയായി ഉയരും. അതായത് 33,480 രൂപയുടെ വർധനവുണ്ടാകും എന്നാണ് നിലവിലെ റിപ്പോർട്ട്

17 /17

ശമ്പള വർധനവിനൊപ്പം പെൻഷൻകാർക്കും നല്ല വർധനവുണ്ടാകും. പെൻഷൻ ഏകദേശം 30% വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.86 ആണെങ്കിലും കുറഞ്ഞ പെൻഷൻ നിലവിലുള്ള 9,000 രൂപയിൽ നിന്ന് 25,740 രൂപയായി ഉയരുമെന്നാണ് റിപ്പോർട്ട്

You May Like

Sponsored by Taboola