RBI FD Rules: ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ് പലര്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍. പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്.
കൊറോണ മഹാമാരി മൂലം Fixed Deposit പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി, നിരവധി ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
എന്നാൽ, സ്ഥിരനിക്ഷേപങ്ങളുമായി (Fixed DeposiT) ബന്ധപ്പെട്ട നിയമങ്ങളിൽ പ്രധാനപ്പെട്ട ഒരു മാറ്റം വരുത്തിയിരിയ്ക്കുകയാണ് RBI. സ്ഥിര നിക്ഷേപം നടത്തിയിട്ടുണ്ട് എങ്കിൽ ഈ നിയമങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കാരണം, ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.
Also Read: Bihar Politics: അസദുദ്ദീൻ ഒവൈസിയ്ക്ക് വന്‍ തിരിച്ചടി, 4 എംഎല്‍എമാര്‍ RJDയിൽ ചേര്‍ന്നു
സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് RBI നടപ്പാക്കിയിരിയ്ക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്? ( What are the new rules implemented by RBI on Fixed Deposit?)
1. കാലാവധി പൂർത്തിയാകുനന്‍ മുറയ്ക്ക് തുക പിൻവലിച്ചില്ല എങ്കിൽ നിങ്ങൾക്ക് നിക്ഷേപ തുകയ്ക്ക് കുറഞ്ഞ പലിശയായിരിയ്ക്കും ലഭിക്കുക.
2. കാലാവധി പൂർത്തിയായതിനുശേഷം തുക നിങ്ങൾ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ലഭിക്കുന്ന പലിശ സേവിംഗ്സ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് തുല്യമായിരിക്കും.
3. നിലവിൽ ബാങ്കുകൾ 5 വർഷം മുതൽ 10 വർഷം വരെ ദൈർഘ്യമുള്ള FD-കൾക്ക് 5% ല്‍ അധികം ടുതൽ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
4. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഏകദേശം 3% മുതൽ 4.5% വരെയാണ്.
5. RBI നടപ്പാക്കിയിരിക്കുന്ന ഈ പുതിയ നിയമം എല്ലാ വാണിജ്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക പ്രാദേശിക ബാങ്കുകൾ എന്നിവയിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാധകമായിരിക്കും.
6. RBI നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നിയമം അനുസരിച്ച് കാലാവധി പൂർത്തിയായതിന് ശേഷം സ്ഥിര നിക്ഷേപങ്ങൾക്ക് യഥാര്‍ത്ഥ പലിശ ലഭിക്കില്ല.
7. സ്ഥിരനിക്ഷേപങ്ങളുടെ (Fixed Depost) കാലാവധി പൂർത്തിയാവുന്നതോടെ അത് പിൻവലിക്കുകയാണ് ഉത്തമം. തുക പിൻവലിച്ച് പുതിയ സ്ഥിര നിക്ഷേപം (Fixed Depost) ആരംഭിക്കുകയോ മറ്റ് ഇടപാടുകൾക്ക് വിനിയോഗിക്കുകയോ ആവാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...