ഏത് പ്രായത്തിലുള്ളവർക്കും ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു പോയാലും അവയുടെ പാടുകൾ അവശേഷിപ്പിക്കുന്നത് വീണ്ടും ആകുലത വർദ്ധിപ്പിക്കുന്നു.
എന്നാൽ മുഖക്കുരുവിന്റെ പ്രശ്നങ്ങളെയും അതുണ്ടാക്കുന്ന പാടുകളേയും മാറ്റാൻ ചില വഴികളുണ്ട്. ഒട്ടും ചെലവില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ആ മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു പാടുകളെ ഇല്ലാതാക്കുന്നു.
ഒരു ടീസ്പൂണ്‍ തേന്‍, നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവിന്‍റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
ആര്യവേപ്പില അരച്ചത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായിക്കുന്നു.
അല്പം ഉള്ളിനീര് മുഖക്കുരുവിന്റെ പാടുകളുടെ മുകളിൽ പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.
മഞ്ഞള്‍പ്പൊടി വെറും വെള്ളത്തിലോ അല്ലെങ്കില്‍ അല്‍പം റോസ് വാട്ടറിലോ കലക്കി പേസ്റ്റ് പരുവത്തിലാക്കി മുഖക്കുരു പാടുകളുള്ള സ്ഥലങ്ങളില്‍ പുരട്ടാം. 15-20 മിനിറ്റ് കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.
ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് മുഖക്കുരുവിന്റെ പാടുകളിൽ പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)