വേദ ജ്യോതിഷ പ്രകാരം, നവഗ്രഹങ്ങളിൽ വലിയ പ്രാധാന്യം അർഹിക്കുന്ന ഗ്രഹമാണ് ബുധൻ. ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
ശിവരാത്രി ദിനത്തിന് മുൻപായി ബുധൻറെ ഉദയം സംഭവിക്കും. ഇത് അഞ്ച് രാശിക്കാർക്ക് വലിയ ഗുണങ്ങൾ കൊണ്ടുവരും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജീവതത്തിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളും അകലും. വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ വലിയ ലാഭം നേടാൻ സാധിക്കും. ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ജീവിത പ്രയാസങ്ങൾ കുറയും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്. കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം നേടാനാകും. സാമ്പത്തിക സ്രോതസുകൾ സൃഷ്ടിക്കപ്പെടും. പുതിയ ജോലി ലഭിച്ചേക്കും. ഭൂമി കച്ചവടത്തിൽ ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. കേസുകളിൽ ഒത്തുതീർപ്പ് ഉണ്ടാകും.
മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകൾ അകലും. ജീവിതത്തിൽ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. തൊഴിൽ രംഗത്തും ബിസിനസ് മേഖലയിലും വിജയം ഉണ്ടാകും.
കുംഭം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ കൈവരും. ഇവരുടെ ജീവിതത്തിൽ നിന്ന് പ്രയാസങ്ങൾ വിട്ടകലും. കഷ്ടപ്പാടുകൾക്ക് അറുതി വരും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. തൊഴിൽ മേഖലയിലും ശോഭിക്കാനാകും. (ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. Zee News ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)