പല ബാങ്കുകളും പുതുവർഷത്തിന്റെ തുടക്കത്തിൽ തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചില ബാങ്കുകൾ അവരുടെ സ്പെഷ്യൽ എഫ്ഡികളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. PNB, BOB, ഫെഡറൽ ബാങ്ക്, IDBI ബാങ്ക് എന്നീ ബാങ്കുകളാണ് 2024 ജനുവരിയിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. ഏതൊക്കെ ബാങ്കിലാണ് നിക്ഷേപം ലാഭകരം എന്ന് പരിശോധിക്കാം.
പഞ്ചാബ് നാഷണൽ ബാങ്ക്
ജനുവരിയിൽ രണ്ട് തവണയാണ് പഞ്ചാബ് നാഷണൽ ബാങ്ക് എഫ്ഡിയുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. പലിശ നിരക്ക് 80 ബേസിസ് പോയിൻറാണ് ബാങ്ക് വർധിപ്പിച്ചു. സാധാരണ ഉപഭോക്താക്കൾക്ക് 300 ദിവസത്തെ എഫ്ഡിയുടെ പലിശ 6.25% ൽ നിന്ന് 7.05% ആയി ബാങ്ക് 80 bps വർദ്ധിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് 7.55% പലിശയും സൂപ്പർ സീനിയർ പൗരന്മാർക്ക് 7.85% പലിശയുമാണ് നൽകുന്നത്. മാറ്റത്തിന് ശേഷം, സാധാരണ ഉപഭോക്താക്കൾക്ക് ബാങ്ക് 3.50% മുതൽ 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക്, ബാങ്ക് 4% മുതൽ 7.75% വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
ഫെഡറൽ ബാങ്ക്
500 ദിവസത്തേക്കുള്ള എഫ്ഡികളിൽ ഫെഡറൽ തങ്ങളുടെ പലിശ നിരക്ക് ബാങ്ക് 7.75% ആയും മുതിർന്ന പൗരന്മാർക്ക് 8.25% ആയും ഉയർത്തി. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തേക്ക് ഫെഡറൽ ബാങ്ക് 8.40% റിട്ടേൺ ആണ് നൽകുന്നത്. ഒരു കോടി രൂപയ്ക്കും 2 കോടി രൂപയ്ക്കും ഇടയിലുള്ള തുകയുടെ പിൻവലിക്കാനാവാത്ത എഫ്ഡികളുടെ പലിശ നിരക്ക് 7.90% ആയി ഉയർത്തി. സാധാരണ ഉപഭോക്താക്കൾക്ക് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3% മുതൽ 7.75% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കാകട്ടെ 3.50% മുതൽ 8.25% വരെ പലിശയും ലഭിക്കും
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കും എഫ്ഡിയുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് 3% മുതൽ 7% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.50% വരെ പലിശയും ബാങ്ക് നൽകുന്നു. 2024 ജനുവരി 17 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ബാങ്ക് ഓഫ് ബറോഡ
2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ സാധാരണ പൗരന്മാർക്ക് 7.10% പലിശ നൽകുന്ന 360D (bob360) എന്ന പേരിലുള്ള പുതിയ എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ, മുതിർന്ന പൗരന്മാർക്ക് 7.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് 4.45% മുതൽ 7.25% വരെ പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റ് ഉയർന്ന പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.