Saturn Retrograde: അടുത്ത 4 മാസത്തേക്ക് ശനി വക്ര​ഗതിയിൽ; ഇവർക്ക് രാജകീയ ജീവിതം

നവംബർ വരെ ശനി കുംഭം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കും. ശനിയുടെ ഈ വിപരീത ദിശയിലുള്ള ചലനം 3 രാശികളുടെ ജീവിതത്തെ മാറ്റിമറിക്കും.  

Written by - Zee Malayalam News Desk | Last Updated : Jul 31, 2024, 05:01 PM IST
  • കുംഭം രാശിയിലെ ശനിയുടെ വിപരീത ചലനം മൂലം അടുത്ത 4 മാസത്തേക്ക് ഇടവം രാശിക്കാർക്ക് നല്ലകാലമാണ്.
  • ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ കുറയാൻ തുടങ്ങും.
Saturn Retrograde: അടുത്ത 4 മാസത്തേക്ക് ശനി വക്ര​ഗതിയിൽ; ഇവർക്ക് രാജകീയ ജീവിതം

ശനിയുടെ വക്ര​ഗതി 12 രാശിയിലും സ്വാധീനം ചെലുത്തുന്നു. ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിൽ വക്ര​ഗതിയിൽ സഞ്ചരിക്കുകയാണ്. നവംബർ 15 വരെ ഇത് നീണ്ടുനിൽക്കും. ശനിയുടെ സംക്രമണത്തിന് ഒരു വ്യക്തിയുടെ വിധി മാറ്റാൻ കഴിയും. അതിനാൽ, ശനിയുടെ ഈ വിപരീത ചലനത്തിന് മേടം ഉൾപ്പെടെ 2 രാശികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയും. അടുത്ത 4 മാസത്തേക്ക് ഏതൊക്കെ രാശിക്കാർക്ക് മികച്ച നേട്ടമുണ്ടാകുമെന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഈ 4 മാസ കാലയളവ് ഏറെ പ്രയോജനകരമാണ്. ബിസിനസുകാർക്ക് സമയം വളരെ ശുഭകരമായിരിക്കും. ബിസിനസിൽ ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങൾക്ക് പുതിയ തൊഴിൽ ഓഫറുകളും ലഭിക്കും. കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

Also Read: Gajakesari Yoga: വ്യാഴ ചന്ദ്ര സംഗമത്തിലൂടെ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ

 

ഇടവം: കുംഭം രാശിയിലെ ശനിയുടെ വിപരീത ചലനം മൂലം അടുത്ത 4 മാസത്തേക്ക് ഇടവം രാശിക്കാർക്ക് നല്ലകാലമാണ്. ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ കുറയാൻ തുടങ്ങും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ വന്നുചേരും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമാകും.

കന്നി: അടുത്ത 4 മാസ കാലം കന്നി രാശിക്കാർക്ക് ഗുണം ചെയ്യും. വരുമാനം വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. ധാരാളം പണം വന്നുചേരും. കരിയറുമായി ബന്ധപ്പെട്ടും സാഹചര്യം അനുകൂലമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News