വേദ ജ്യോതിഷമനുസരിച്ച്, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം രാശികളും നക്ഷത്രവും മാറുന്നു. അത് ചിലപ്പോൾ ചില രാശികൾക്ക് ശുഭകരമോ അശുഭകരമോ ആയിരിക്കാം. ജ്യോതിഷത്തിൽ, സൂര്യനെ ഊർജ്ജം, ആത്മവിശ്വാസം, ബഹുമാനം, അന്തസ്സ് എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. അതേസമയം, നിഴൽ ഗ്രഹമായ കേതു വ്യക്തിക്ക് പ്രശസ്തി നൽകുകയും സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സെപ്റ്റംബർ മാസത്തിൽ സൂര്യൻ കന്നി രാശിയിലേക്ക് പ്രവേശിക്കും. കേതു കന്നി രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്.
2024 സെപ്റ്റംബർ 16 മുതൽ സൂര്യൻ കന്നി രാശിയിൽ സഞ്ചരിക്കാൻ തുടങ്ങും. 1 മാസം സൂര്യൻ ഈ രാശിയിൽ തുടരും. ജ്യോതിഷമനുസരിച്ച്, ഏതെങ്കിലും രാശിയിൽ സൂര്യനും കേതുവും ഒന്നിച്ച് വന്നാൽ അവിടെ ഗ്രഹണ യോഗം രൂപം കൊള്ളുന്നു. ഗ്രഹണ യോഗം ശുഭകരമായി കണക്കാക്കപ്പെടുന്നില്ല. എന്നാൽ സൂര്യ-കേതു സംയോജനം ചില രാശികൾക്ക് ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗയുടെ പ്രയോജനം ലഭിക്കുന്നതെന്ന് നോക്കാം
ഇടവം: സൂര്യ-കേതു സംയോജനം ഇടവം രാശിക്കാരുടെ ജീവിതത്തിൽ നിരവധി പ്രധാന മാറ്റങ്ങൾ ഉണ്ടാക്കും. അക്കാഡമിക് ജോലികളിൽ വലിയ വിജയം ഉണ്ടാകും. വിദേശത്ത് പഠിക്കുക എന്ന നിങ്ങളുടെ സ്വപ്നം സഫലമാകും. ആത്മീയ പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള അന്തസ്സ് വർധിക്കും. കരിയറുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസിൽ ലാഭം ലഭിക്കും. ബിസിനസിൽ പുരഗോതിയുമുണ്ടാകും. സമ്പത്തും സന്തോഷവും വർദ്ധിക്കും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിയും. കോടതി കേസുകളിൽ വിജയിക്കും. ജോലിയിലും ബിസിനസിലും വളരെയധികം പുരോഗതി ഉണ്ടാകും.
Also Read: Shani Margi: ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ; ഇവർ ആഗ്രഹിച്ചതെല്ലാം നേടും, ധനാഭിവൃദ്ധിയും
വൃശ്ചികം: സൂര്യ-കേതു സംയോജനം ഈ രാശിക്കാർക്ക് ശുഭകരമാണ്. ദീർഘകാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലി പൂർത്തിയാക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, പണത്തിന്റെ ഒഴുക്ക് വർദ്ധിക്കും. അക്കാദമിക് രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കും. വ്യക്തിജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
ധനു: സൂര്യ-കേതു സംയോജനം നിങ്ങൾക്ക് ഗുണം ചെയ്യും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. കരിയറിൽ ഒരു പുതിയ സ്ഥാനം നേടാൻ കഴിയും. ഔദ്യോഗിക ജീവിതത്തിൽ പുരോഗതിക്ക് അവസരങ്ങൾ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy