Eid ul fitr 2023: ഈദുൽ ഫിതർ 2023; ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ നമസ്കാര സമയം അറിയാം

Eid ul fitr Namaz timings in India: ഏപ്രിൽ 22 ശനിയാഴ്ചയാണ് ഇന്ത്യയിൽ ഈദുൽ ഫിതർ ആഘോഷിക്കുക

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 11:43 AM IST
  • വീണ്ടുമൊരു ഈദുൽ ഫിതറിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇസ്ലാം മത വിശ്വാസികൾ.
  • റമദാൻ മാസത്തിലെ 28,29 തീയതികളിൽ ചന്ദ്രനെ എപ്പോൾ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാൾ തീരുമാനിക്കുന്നത്.
  • സൗദി അറേബ്യയുടെ ചന്ദ്രദർശനം അനുസരിച്ച് ഈദുൽ ഫിതർ തീരുമാനിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.
Eid ul fitr 2023: ഈദുൽ ഫിതർ 2023; ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ നമസ്കാര സമയം അറിയാം

വീണ്ടുമൊരു ഈദുൽ ഫിതറിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇസ്ലാം മത വിശ്വാസികൾ. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠനാത്തിന് പരിസമാപ്തി കുറിക്കുന്ന പ്രധാന ആഘോഷമാണ് ഈദുൽ ഫിതർ. റമദാൻ മാസത്തിലെ 28,29 തീയതികളിൽ ചന്ദ്രനെ എപ്പോൾ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാൾ തീരുമാനിക്കുന്നത്.

ചന്ദ്രനെ കണ്ടതിന് ശേഷം അറബ് രാജ്യങ്ങളിൽ ഈദുൽ ഫിതർ ഇന്ന് (ഏപ്രിൽ 21 വെള്ളിയാഴ്ച) ആഘോഷിക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനമായത്. ഇന്ത്യയിൽ ഏപ്രിൽ 22 ശനിയാഴ്ചയാണ് ഈദ് ആഘോഷിക്കുക.  സൗദി അറേബ്യയുടെ ചന്ദ്രദർശനം അനുസരിച്ച് ഈദുൽ ഫിതർ തീരുമാനിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെയും ഒപ്പം കേരളത്തിലെയും സെഹ്‌രി (റമദാനിൽ സൂര്യോദയത്തിന് മുമ്പ് കഴിക്കുന്ന ഭക്ഷണം), ഇഫ്താർ (സൂര്യാസ്തമയ സമയത്ത് കഴിക്കുന്ന ഭക്ഷണം) എന്നിവയുടെ സമയം ഇങ്ങനെ.

ALSO READ: ഈദുൽ ഫിതർ, ഈ നഗരങ്ങളിൽ ഏപ്രിൽ 21, 22 തീയതികളിൽ ബാങ്കുകൾക്ക് അവധി

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 'സെഹ്‌രി', 'ഇഫ്താർ' എന്നിവയുടെ സമയം ഇതാ:

മുംബൈ - രാവിലെ 05:33 മുതൽ വൈകിട്ട് 06:49 വരെ

ഡൽഹി - രാവിലെ 05:11 മുതൽ വൈകിട്ട് 06:32 വരെ

ചെന്നൈ - രാവിലെ 05:05 മുതൽ വൈകിട്ട് 06:20 വരെ

ഹൈദരാബാദ് - രാവിലെ 05:11 മുതൽ വൈകിട്ട് 06:29 വരെ

ബെംഗളൂരു - രാവിലെ 05:16 മുതൽ 06:34 വരെ

അഹമ്മദാബാദ് - രാവിലെ 05:33 മുതൽ വൈകിട്ട് 06:50 വരെ

കൊൽക്കത്ത - രാവിലെ 04:30 മുതൽ വൈകിട്ട് 05:47 വരെ

പൂനെ - രാവിലെ 05:29  മുതൽ വൈകിട്ട് 06:48 വരെ

ജയ്പൂർ - രാവിലെ 05:18 മുതൽ വൈകിട്ട് 06:39 വരെ

ലക്നൗ - രാവിലെ 04:57 മുതൽ വൈകിട്ട് 06:17 വരെ

കാൺപൂർ - രാവിലെ 05:00 മുതൽ വൈകിട്ട് 06:20 വരെ

ഇൻഡോർ - രാവിലെ 05:20 മുതൽ വൈകിട്ട് 06:40 വരെ

പാട്ന - രാവിലെ 04:41 മുതൽ വൈകിട്ട് 06:00 വരെ

ചണ്ഡീഗഡ് - രാവിലെ 05:11 മുതൽ വൈകിട്ട് 06:35 വരെ

കേരളത്തിലെ പ്രധാന നഗരങ്ങളിലെ 'സെഹ്‌രി', 'ഇഫ്താർ' എന്നിവയുടെ സമയം ഇതാ:

കോഴിക്കോട് - രാവിലെ 05:00 മുതൽ വൈകിട്ട് 06:39 വരെ

കൊച്ചി - രാവിലെ 05:00 മുതൽ വൈകിട്ട് 06:36 വരെ

തിരുവനന്തപുരം - രാവിലെ 04:59 മുതൽ വൈകിട്ട് 06:32 വരെ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News