Covid 19 Orgin: ലോകാരോഗ്യ സംഘടനയുടെ കോവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള റിപ്പോർട്ടിനെ വിമർശിച്ച് കൊണ്ട് യുഎസും യുകെയും അടക്കം 14 രാഷ്ട്രങ്ങൾ രംഗത്തെത്തി

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച ഈ രാജ്യങ്ങൾ രാഷ്ട്രങ്ങൾ ചൈന പൂർണമായ  പുറത്ത് വിടുന്നില്ലെന്നും ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 11:22 AM IST
  • കൊറോണ വൈറസ് മഹാമാരിയുടെ ആരംഭത്തിനെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ വിമർശിച്ച് കൊണ്ട് വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തി.
  • ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച ഈ രാജ്യങ്ങൾ രാഷ്ട്രങ്ങൾ ചൈന പൂർണമായ പുറത്ത് വിടുന്നില്ലെന്നും ആരോപിച്ചു.
  • ചൊവ്വാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ലോക രാഷ്ട്രങ്ങൾ ഈ ആരോപണം ഉന്നയിച്ചത്.
  • ലോകാരോഗ്യ സംഘടനയും ചൈനയുടെ ആരോഗ്യ വിദഗ്ദ്ധരും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിനെതിരെയാണ് ഇപ്പോൾ ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി
Covid 19 Orgin: ലോകാരോഗ്യ സംഘടനയുടെ കോവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള റിപ്പോർട്ടിനെ വിമർശിച്ച് കൊണ്ട് യുഎസും യുകെയും അടക്കം 14 രാഷ്ട്രങ്ങൾ രംഗത്തെത്തി

കൊറോണ വൈറസ് (Corona Vorus) മഹാമാരിയുടെ ആരംഭത്തിനെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ വിമർശിച്ച് കൊണ്ട് വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തി. യുഎസും (US) യുകെയും അടക്കം 14 രാജ്യങ്ങളാണ് റിപ്പോർട്ടിനെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ടിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച ഈ രാഷ്ട്രങ്ങൾ ചൈന പൂർണമായ  വിവരങ്ങൾ പുറത്ത് വിടുന്നില്ലെന്നും ആരോപിച്ചു. ചൊവ്വാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ലോക രാഷ്ട്രങ്ങൾ ഈ ആരോപണം ഉന്നയിച്ചത്. 

ALSO READ: Suez Canal block: പരിഹരിക്കാൻ ഇന്ത്യ മുൻക്കൈ എടുക്കുന്നു,പ്രത്യേക തീരുമാനങ്ങൾ

ചൊവ്വാഴ്ച്ച ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈന (China) കോവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിൽ പൂർണമായി സഹകരിച്ചില്ലെന്നും പരിമിതമായ വിവരങ്ങളും രേഖകളും മാത്രമാണ് നൽകിയതെന്നും  പറഞ്ഞിരുന്നു. ഈ പ്രതിസന്ധികൾ മൂലം വളരെ പ്രയാസപ്പെട്ടാണ്  ലോകാരോഗ്യ സംഘടന പഠനം പൂർത്തിയാക്കിയതെന്നും അദ്ദേഹം  പറഞ്ഞു. ഇതിനെ തുടർന്നാണ് 14 രാഷ്ട്രങ്ങൾ ആരോപണവുമായി രംഗത്തെത്തിയത്‍.

ALSO READ: Suez Canal issue: പ്രതിസന്ധി പതിയെ നീങ്ങുന്നുവെന്ന് സൂചന എവർഗ്രീന് സമീപം മണ്ണുമാറ്റം പൂർത്തിയാകുന്നു

ലോകാരോഗ്യ സംഘടനയും ചൈനയുടെ ആരോഗ്യ വിദഗ്ദ്ധരും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിനെതിരെയാണ് ഇപ്പോൾ ലോക രാഷ്ട്രങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. കോവിഡിന്റെ (Covid 19) ഉത്ഭവവും കാരണവും കണ്ടെത്താനായിരുന്നു പഠനം നടത്തിയത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയതാണെന്നായിരുന്നു പഠനം കണ്ടെത്തിയത്.

ALSO READ: Myanmar Military Coup: മ്യാന്മറിലെ രക്തച്ചൊരിച്ചിലുകൾ അങ്ങേയറ്റം ക്രൂരതയെന്ന് യുഎസ് പ്രസിഡന്റ്; ഉടൻ വിലക്കുകൾ ഏർപ്പെടുത്തും

രാഷ്ട്രങ്ങൾ ആരോപണവുമായി രംഗത്തെത്തിയത് ലോകം ഒട്ടാകെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 14 രാജ്യങ്ങൾ ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അന്വേഷണം തുടങ്ങാൻ താമസിച്ചതിനെ വിമർശിക്കുകയും ഇനിയൊരു മഹാമാരി (Pandemic) ഉണ്ടാവുകയാണെങ്കിൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ചൈന പൂർണമായ വിവരങ്ങൾ കൊടുക്കാതിരിന്നതിനെയും നിഷിദ്ധമായി വിമർശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News