U Prathibha MLA Son Ganja Case: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥർക്കെതിരെ നടപടി? ഹാജരാകാൻ നിർദേശം

U Prathibha MLA Son Ganja Case: എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 12:06 PM IST
  • യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
  • ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടും
  • എംഎല്‍എ നൽകിയ പരാതിയിലാണ് നടപടി
U Prathibha MLA Son Ganja Case: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥർക്കെതിരെ നടപടി? ഹാജരാകാൻ നിർദേശം

ആലപ്പുഴ:  യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകി. 

കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോടാണ് ഇന്ന് ഹാജരാകാൻ നിർദേശം നല്‍കിയത്. ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ ഇവരുടെ മൊഴി രേഖപ്പെടും. റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് കൈമാറും.

ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നൽകിയ പരാതിയിലാണ് നടപടി. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 

Read Also: അമിത വണ്ണത്തിനെതിരെ പ്രചാരണം, മോഹൻലാലിനെ 'ചലഞ്ച്' ചെയ്ത് മോദി, പട്ടികയിൽ മറ്റ് പ്രമുഖരും

ഡിസംബർ 28 നാണ് യു എ പ്രതിഭ എംഎൽഎയുടെ മകനെയും സുഹൃത്തുക്കളെയും കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേർക്കെതിരെ കഞ്ചാവ് കേസെടുത്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വാർത്ത പുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ രംഗത്തെത്തിയിരുന്നു.

വാർത്ത വ്യാജമാണെന്നും മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. എന്നാൽ എംഎൽഎയുടെ വാദങ്ങളെ തള്ളി എഫ്ഐആറിലെ വിവരങ്ങൾ പുറത്ത് വന്നു. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർ‍ക്കെതിരെ കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. 

കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

 

Trending News