വാഷിംഗ്ടണ്‍: എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ലോക നേതാവാണ് അമേരിക്കന്‍ പ്രസിഡന്‍റ് (US President) ഡൊണാള്‍ഡ് ട്രംപ് (Donald Trump)...
ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ് (COVID-19) ബാധയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ തുടരെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുക്കം അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 3 ദിവസമായി വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയില കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ അവിടെയും തീര്‍ന്നില്ല അദ്ദേഹത്തിന്‍റെ പരാക്രമങ്ങള്‍.... കോവിഡ് നെഗറ്റീവ് ആവും മുന്‍പേ അദ്ദേഹം വൈറ്റ്ഹാസില് മടങ്ങിയെത്തി. വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയതിനു പിന്നാലെ ട്രംപ് മാസ്ക് (Mask) ഉപേക്ഷിച്ചു.
തുടര്‍ ചികിത്സകള്‍ വൈറ്റ്ഹാസില് മടങ്ങിയെത്തിയ ശേഷം എന്നായിരുന്നു അറിയിച്ചിരുന്നത്. മറൈന്‍ വണ്‍ ഹെലികോപ്റ്ററില്‍ വൈറ്റ് ഹൗസിലേക്ക് വന്നിറങ്ങുന്നതെല്ലാം സിനിമാ ചിത്രീകരണം പോലെ ചിത്രീകരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ...!!
വൈറ്റ് ഹൗസിന്റെ മുറ്റത്ത് വച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്ത ട്രംപ് അതിനു ശേഷം വൈറ്റ്ഹൗസ് മന്ദിരത്തിന്റെ ബാല്‍ക്കണിയിലെത്തി പുറത്തേക്ക് കൈവീശി കാണിക്കുകയും ഹെലികേപ്റ്റര്‍ പറന്നുയരുമ്പോള്‍ സല്യൂട്ട് നല്‍കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. സല്യൂട്ട് നല്കുന്ന സമയത്ത് ട്രംപ് മാസക് ധരിച്ചിട്ടില്ലെന്ന് വ്യക്തം.
താന്‍ സുഖപ്പെട്ടുവെന്നും കോവിഡിനെ ഭയക്കെണ്ടതില്ലെന്നും താന്‍ ആശുപത്രി വിടുകയാണെന്നുമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.കോവിഡിനെ പേടിക്കേണ്ടെന്നും എന്നാല്‍ നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. 20 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ മികച്ചതായി തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ചിരുന്നു.
— Donald J. Trump (@realDonaldTrump) October 5, 2020
കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോവിഡിനോടുള്ള ട്രംപിന്‍റെ തുടക്കം മുതലുള്ള സമീപനം കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
കോവിഡിന്റെ തുടക്കം മുതല്‍ ട്രംപ് മാസ്കിന് എതിരായിരുന്നു. എന്നാല്‍, പിന്നീട് ട്രംപ് മാസ്ക് ഉപയോഗിക്കണമെന്ന് ആളുകളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ, പലപ്പോഴും ട്രംപ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് മാസ്ക് ഉപയോഗിക്കാതെ ആയിരുന്നു. ജോ ബൈഡനുമായി നടന്ന പ്രഥമ സംവാദത്തില്‍ പോലും ഇരുവരും മാസ്ക് ധരിച്ചിരുന്നില്ല.
ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും, ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ രിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഉപദേശകയായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു.
അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിയ്ക്കുകയാണ്. ആ അവസരത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ട്രംപിന്‍റെ അനുമാനം. വൈകാതെ തന്നെ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്ക് വേഗം മടങ്ങിയെത്തുന്നതിന്‍റെ ഭാഗമാണ് തിടുക്കപ്പെട്ടുള്ള മടക്കമെന്നാണ് വിലയിരുത്തല്‍...
Also read: 'കോവിഡ് വെറും നിസാരം...!! രോഗമുക്തി നേടുംമുന്‍പ് ആശുപത്രി വിട്ട‌് Donald Trump
അതേസമയം, പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പായുള്ള സംവാദത്തില്‍ ബൈഡന് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇത് ട്രംപിനെ അലട്ടുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.