Dhakka: 11 ദിവസം തുടര്‍ന്ന ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ണ്ണായക നീക്കവുമായി ബംഗ്ലാദേശ്...
10 വര്‍ഷമായി തുടര്‍ന്നു വന്നിരുന്ന ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് ബംഗ്ലാദേശ് നീക്കി. മറ്റ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളോട് ചേര്‍ന്ന് ഇസ്രയേലിനോടുള്ള നിലപാട് ലഘൂകരിയ്ക്കുന്ന നടപടിയാണ് ബംഗ്ലാദേശ് സ്വീകരിച്ചിരിയ്ക്കുന്നത്. ശനിയാഴ്ചയാണ് ബംഗ്ലാദേശ് ഇസ്രയേലിലേക്കുള്ള യാത്രാ വിലക്ക് നീക്കിയത്.
'ഇസ്രായേല്‍ ഒഴികെ എല്ലാ രാജ്യങ്ങളിലേക്കും സാധുതയുള്ള പാസ്പോര്‍ട്ട്' എന്ന ഉപാധി നിലവിലെ പാസ്പോര്ട്ടുകളില്നിന്നു നീക്കുമെന്നും 'ലോകമെമ്പാടും സാധുതയുള്ളത് എന്നാക്കി മാറ്റുമെന്നും ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു. പാസ്പോര്ട്ടുകള് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് പറഞ്ഞു.
അതേസമയം, യാത്രാവിലക്ക് നീക്കിയതിനെ ഇസ്രായേല്‍ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തെല്‍ അവിവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബംഗ്ലാദേശിനോട് ആഹ്വാനം ചെയ്തു.
ഇസ്രയേല്‍ അംബാസഡര്‍ ഗിലാദ് കോഹെന്‍ (Gilad Cohen) ബംഗ്ലാദേശിന്‍റെ നീക്കത്തെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും ബംഗ്ലാദേശ് സർക്കാർ തയ്യാറാകണമെന്നും അതുവഴി ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനവും അഭിവൃദ്ധിയും ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1971ല്‍ നിലവില്‍ വന്നതുമുതല്‍ ഇസ്രായേലിന്റെ ഫലസ്തീന് അധിനിവേശത്തെ എതിര്‍ക്കുന്ന ബംഗ്ലാദേശ് ഈ രാജ്യവുമായി ഇതുവരെ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല.
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷത്തിന് വിരാമമായതോടെയുള്ള ബംഗ്ലാദേശിന്‍റെ നീക്കത്തെ ലോകരാഷ്ട്രങ്ങള്‍ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച യാണ് ഇസ്രയേലും പലസ്തീനും തമ്മില്‍ നടന്നുവന്ന സംഘര്‍ഷം അവസാനിച്ചത്. ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലായിരുന്നു ലോക രാഷ്ട്രങ്ങള്‍.
Also Read: Israel-Palestine conflict: സംഘര്‍ഷത്തിന് വിരാമം, ഫലം കണ്ടത് ഈജിപ്തിന്റെ ഇടപെടല്‍
11 ദിവസം നീണ്ട സംഘര്‍ഷം കനത്ത നാശനഷ്ടമാണ് വരുത്തിയത്. സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 232 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ ഇതുവരെ 1710 പേര്‍ക്ക് പരിക്കേറ്റു. 58,000 പലസ്തീന്‍കാര്‍ പലായനം ചെയ്തു. ഗാസയിലെ 50 ല്‍ ഏറെ സ്കൂളുകള്‍ക്കും നാശമുണ്ടായി. റോക്കറ്റാക്രമണങ്ങളില്‍ ഇസ്രയേലില്‍ ഒരു കുട്ടിയടക്കം 12 പേര്‍ കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA