Amazon Prime Day: ഐ ഫോണിന് 20,000 രൂപ വരെ കിഴിവ്,പറഞ്ഞാൽ വിശ്വസിക്കുമോ? ഇവിടെ കിട്ടും

പ്രൈം അംഗങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നത്തിന് 20,000 രൂപ വരെ കിഴിവും 6 മാസത്തേക്ക് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 02:47 PM IST
  • എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്ക് 10 ശതമാനം കിഴിവ്
  • തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നത്തിന് 20,000 രൂപ വരെ കിഴിവും 6 മാസത്തേക്ക് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ലഭിക്കും
  • ഐഫോണിന് 20000 രൂപ വരെ കിഴിവും ലഭിക്കും
Amazon Prime Day: ഐ ഫോണിന് 20,000 രൂപ വരെ കിഴിവ്,പറഞ്ഞാൽ വിശ്വസിക്കുമോ? ഇവിടെ കിട്ടും

ന്യൂഡൽഹി: ജൂലൈ 23 മുതൽ ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിക്കും. രണ്ട് ദിവസം മാത്രമാണ് വിൽപ്പന.ഐസിഐസിഐ ബാങ്ക് കാർഡ്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്ക് പ്രൈം ഡേ സെയിലിൽ 10 ശതമാനം കിഴിവ് ലഭിക്കും. 

പ്രൈം അംഗങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നത്തിന് 20,000 രൂപ വരെ കിഴിവും 6 മാസത്തേക്ക് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ലഭിക്കും. അടുത്ത ആഴ്ചയോടെ ലഭ്യമാകുന്ന ചില ഫോണുകളുടെ മികച്ച ഡീലുകൾ നോക്കാം

വൺ പ്ലസിന് 15000 വരെ

ആമസോൺ വൺ പ്ലസ്-9 സീരീസ് 5G-യിൽ സ്‌മാർട്ട്‌ഫോണുകൾക്ക് 15,000 രൂപ വരെ കിഴിവ് ലഭിക്കും.37,999 രൂപ മുതൽ
ബാങ്ക് ഓഫറിനൊപ്പം ഇത് വാങ്ങാൻ ലഭ്യമാകും.ഇത് പരിമിതകാല ഓഫറാണ്.OnePlus 10 Pro 5G-ക്ക് 4,000 രൂപ വരെയും എക്സ്ചേഞ്ചിൽ 7,000 രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും.

ഐഫോൺ  ആണ് താരം

ഐഫോൺ ആരാധകർക്ക് ആമസോണിൽ iPhone 13, iPhone 13 Pro, iPhone 13 Pro Max എന്നിവയ്ക്ക് 20,000 രൂപ വരെ കിഴിവുണ്ട്. റെഡ്മി നോട്ട് 10 സീരീസ് ഉപയോക്താക്കൾക്ക് ആകട്ടെ 10,999 രൂപ പ്രാരംഭ വിലയിൽ ഫോൺ ലഭിക്കും. Redmi Note 10T 5G, Redmi Note 10 Pro, Redmi Note 10 Pro Max, Redmi Note 10S തുടങ്ങിയ ഫോണുകളും മിതമായ നിരക്കിൽ ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.

Xiaomi 12 Pro-യിൽ  56,999 രൂപയ്ക്ക് വാങ്ങാം. ഇതിന് 6,000 രൂപയുടെ കിഴിവ് ഉണ്ടായിരിക്കും. സാംസങ് ഗാലക്‌സി എം52 5Gയിൽ 15,000 രൂപയുടെ കിഴിവും ലഭിക്കും. Samsung Galaxy M53 5G, Samsung Galaxy M33 5G എന്നിവയിൽ 8,000 രൂപ വരെ കിഴിവും വാഗ്ദാനം ചെയ്യുന്നു.iQOO Neo 6 5G-ക്ക് 3,000 രൂപ കിഴിവും ലഭിക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News