ബാങ്കോക്ക് : 74 വർഷം പഴക്കമുള്ള തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി മുത്തമിട്ട് ഇന്ത്യൻ പുരുഷ ടീം. 14 തവണ ടൂർണമെന്റ് ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ ഏകപക്ഷീയമായി 3-0ത്തിന് തകർത്താണ് ഇന്ത്യയുടെ കിരീട നേട്ടം.
ഫൈനലിൽ സിംഗിൾസിൽ ഇന്ത്യക്കായി ലക്ഷ്യ സെനും കിഡമ്പി ശ്രീകാന്തും ജയം കണ്ടെത്തിയപ്പോൾ ഡബിൾസിൽ ലോകാം എട്ടാം നമ്പർ സീഡായ സാത്വിക്സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ ആദ്യ തോമസ് കപ്പ് കീരിടത്തിലേക്ക് നയിച്ചു. ക്വാർട്ടറിലും സെമിയിലുമായി മലയാളി താരം എച്ച് എസ് പ്രെണോയിയുടെ പ്രകടനമികവിലാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിക്കുന്നത്.
This will go on for some time now
We thank each & everyone for your support #TUC2022#ThomasCup2022#ThomasUberCups#IndiaontheRise#Badminton pic.twitter.com/pMpKHdILaO
— BAI Media (@BAI_Media) May 15, 2022
ALSO READ : I-League 2021-22 : ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്മാർ; കഴിഞ്ഞ 15 വർഷത്തിനിടെ കിരീടം നിലനിർത്തുന്ന ആദ്യ ടീം
ഇന്തോനേഷ്യയുടെ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ആന്റണി സിനിസുകയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകർത്ത ലക്ഷ്യ സെനാണ് ഇന്ത്യക്ക് ആദ്യ ലീഡ് നേടി നൽകിയത്. സ്കോർ - 8-21, 21-17, 21-16. പിന്നാലെ റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്തോനേഷ്യൻ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകർത്ത് ലീഡ് ഉയർത്തുകയായിരുന്നു. സ്കോർ - 18-21, 23-21, 21-19.
HISTORY SCRIPTED
Pure show of grit and determination & India becomes the #ThomasCup champion for the st time in style, beating 14 times champions Indonesia 3-0 in the finals
It's coming home!#TUC2022#ThomasCup2022#ThomasUberCups#IndiaontheRise#Badminton pic.twitter.com/GQ9pQmsSvP
— BAI Media (@BAI_Media) May 15, 2022
അവസാനം സിംഗിൾസിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ശ്രീകാന്ത് 48 മിനിറ്റിന്റെ പോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് ആദ്യ തോമസ് കപ്പ് സമ്മാനിക്കുകയായിരുന്നു. ഇന്തോനേഷ്യയുടെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ ജൊനാഥൻ ക്രിസ്റ്റിയെയാണ് ശ്രീകാന്ത് നേരിട്ടുള്ള സെറ്റിന് തകർത്തത്. സ്കോർ - 21-15, 23-21.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.