Swiss Open 2022 : സ്വിസ് ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ട് പി.വി സിന്ധു; മലയാളി താരം എച്ച് എസ് പ്രണോയിക്ക് ഫൈനലിൽ നിരാശ

PV Sindhu ഈ സീസണിലെ സിന്ധുവിന്റെ രണ്ടാം സിംഗിൾസ് കിരീടമാണിത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 27, 2022, 06:39 PM IST
  • തായ്‌ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെ നേരിട്ടുള്ള സെറ്റിന് തകർത്തണ് സിന്ധു സ്വിസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്.
  • സ്‌കോർ 21-16, 21- 8.
  • അതേസമയം പുരുഷ സിഗംൾസിൽ മലയാളി താരം എച്ച് എസ് പ്രണോയിക്ക് ഫൈനലിൽ നിരാശ.
Swiss Open 2022 : സ്വിസ് ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ട് പി.വി സിന്ധു; മലയാളി താരം എച്ച് എസ് പ്രണോയിക്ക് ഫൈനലിൽ നിരാശ

ബേസെൽ : സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലിൽ തായ്‌ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെ  നേരിട്ടുള്ള  സെറ്റിന് തകർത്തണ് സിന്ധു സ്വിസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ 21-16, 21- 8. 

അതേസമയം പുരുഷ സിഗംൾസിൽ മലയാളി താരം എച്ച് എസ് പ്രണോയിക്ക് ഫൈനലിൽ നിരാശ. ഇന്ത്യോനേഷയുടെ നാലാം സീഡ് താരം ജൊനാഥൻ ക്രിസ്റ്റിയോട് നേരിട്ടുള്ള സെറ്റിനാണ് പ്രണോയി കീഴടങ്ങിയത്. സ്കോർ 21-12, 21-18.

ALSO READ : ICC Women's World Cup : വനിതാ ക്രിക്കറ്റ് ലോകകപ്പ്; അവസാന പന്തിൽ സെമി കാണാതെ ഇന്ത്യ; ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്

ഈ സീസണിലെ സിന്ധുവിന്റെ രണ്ടാം സിംഗിൾസ് കിരീടമാണിത്. ബുസാനനുമായി 17 തവണ ഏറ്റുമുട്ടിയതിൽ 16 തവണയും ഇന്ത്യയുടെ രണ്ടാം സീഡ് താരത്തിനൊപ്പമായിരുന്നു വിജയം. 2019 ലെ ഹോങ്കോങ് ഓപ്പണിൽ മാത്രമാണ് സിന്ധു നാലാം സീഡ് താരത്തോട് തോൽവി വഴങ്ങിയത്.

കഴിഞ്ഞ സ്വിസ് ഓപ്പൺ  ഫൈനലിൽ റിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് സ്‌പെയിനിന്റെ കരോലിന മരിനോട്  സിന്ധു തോറ്റിരുന്നു. ഇത്തവണ ഒന്നാം സീഡ് താരമായിരുന്ന കരോലിന സ്വിസ് ഓപ്പണിൽ പങ്കെടുത്തിരുന്നില്ല.

ALSO READ : IPL 2022 : ഐപിഎൽ ഫ്രീ ആയി കാണാം; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ

മൂന്നാം സീഡ് താരത്തെ സെമിഫൈനലിൽ തകർത്താണ് പ്രെണോയി ഫൈനലിലേക്കെത്തിയത്. മറ്റൊരു ഇന്ത്യൻ താരമായ കിഡമ്പി ശ്രീകാന്ത് സെമി ഫൈനലിൽ പുറത്തായിരുന്നു. പി കശ്യപും സമീർ വർമ്മയും ക്വാർട്ടർ ഫൈനലിൽ പുറത്താകുകയായിരുന്നു.

വനിതാ സിംഗൾസിൽ സൈന നെഹ്വാളും അഷ്മിത ചാലിഹയും പ്രീ-ക്വാർട്ടറിൽ പുറത്തായിരുന്നു. ഇരുവരെയും കൂടാതെ ആകർഷി കശ്യപും മാളവികാ ബാൻസോദും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News