മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2010ല്‍ വിവാഹിതരായ ധോണിയും സാക്ഷിയും ഇപ്പോള്‍ അവരുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ 13-ാം വര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. എല്ലാത്തിനും കൂട്ടായി മകള്‍ സിവയും ഇരുവര്‍ക്കും ഒപ്പമുണ്ട്.
വിരമിക്കലിന് ശേഷം പലപ്പോഴും ലൈം ലൈറ്റില്‍ നിന്ന് മാറി നില്ക്കാന് താത്പ്പര്യപ്പെടുന്നയാളാണ് ധോണിയെങ്കില്‍ ആരാധകര്‍ക്ക് വേണ്ടി ധോണിയുടെ ഓരോ നിമിഷങ്ങളും പകര്‍ത്താറുള്ള സാക്ഷി അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ സാക്ഷിയെ ട്രോളുന്ന ധോണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കാനായി സാക്ഷി തന്നെ ഉപയോഗിക്കുകയാണെന്ന് ധോണി പറയുന്ന വീഡിയോയാണ് വൈറലായത്. എന്നാല്‍, സാക്ഷിയും വിട്ടുകൊടുക്കുന്നില്ല. എം എസ് ധോണിയുടെ ആരാധകര്‍ക്ക് തന്നെയും ഇഷ്ടമല്ലേ എന്നാണ് സാക്ഷി തിരിച്ചു ചോദിക്കുന്നത്.
സാക്ഷിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 5.2 മില്യണ്‍ ഫോളോവേഴ്സുണ്ട്. എന്നാല്‍ 44.9 മില്യണ്‍ ഫോളോവേഴ്സാണ് ധോണിയ്ക്കുള്ളത്. ഇപ്പോള്‍ സ്വന്തമായി ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സാക്ഷി. ധോണി എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സാക്ഷി ധോണിയാണ്. ധോണി എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയായ ലെറ്റ്സ് ഗെറ്റ് മാരീഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളില്‍ സാക്ഷി എത്തിയിരുന്നു.
42കാരനായ ധോണി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി തിരിച്ചെത്തും എന്ന് ഉറപ്പായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ ചെന്നൈയെ അഞ്ചാം തവണയും ജേതാക്കളാക്കിയാണ് ധോണി മടങ്ങിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ ജേതാക്കളായ ടീം എന്ന മുംബൈയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ചെന്നൈയ്ക്ക് സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...