ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. യുവതാരനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയില്‍ എത്തിയത്. ലോകകപ്പ് ടീമിലെ റിസര്‍വ് താരമായിരുന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക.
5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ തിളങ്ങിയ ഇന്ത്യന്‍ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ടി20 ലോകകപ്പ് ടീമിലെ അംഗങ്ങളായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം ടി20 മത്സരത്തില്‍ ടീമിനൊപ്പം ചേരും. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇവര്‍ക്ക് പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരാണ് കളത്തിലിറങ്ങുക.
ALSO READ: ലക്ഷ്യം പിഴച്ച് മെസി, കോട്ട കാത്ത് മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍
ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടീമില്‍ മൂന്ന് താരങ്ങളുടെ ഒഴിവുണ്ട്. ഇതിലേയ്ക്കാണ് യുവതാരങ്ങള്‍ കണ്ണുംനട്ടിരിക്കുന്നത്. നായകന്‍ ശുഭ്മാന്‍ ഗില്ലിനും മലയാളി താരം സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളിനും ഇത് കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ്. ജൂലൈ 6, 7, 10, 13, 14 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക.
മത്സരം എപ്പോള്‍, എവിടെ കാണാം?
ഇന്ത്യന്‍ സമയം വൈകുന്നേരം 4.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാന്‍ സാധിക്കും. എല്ലാ മത്സരങ്ങളും ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് മൈതാനത്താണ് നടക്കുക.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ്മ, റിങ്കു സിംഗ്, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.