മുംബൈ: ഐപിഎൽ (IPl 2021) പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇനി ഇന്ത്യയിൽ നടക്കില്ല. കോവിഡ് കാരണം ഇപ്പോൾ മോശം സാഹചര്യമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി വിശദീകരിച്ചു.
ശക്തമായ ബയോ ബബിൾ (Bio Bubble) സംവിധാനം ഉണ്ടായിട്ടു പോലും താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം ഉണ്ടായത് ഏറെ ആശങ്കയുണ്ടാക്കിയ കാര്യമാണ്. ഇതിന്റെ പേരിൽ ബിസിസിഐ ധാരാളം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഈ സീസണിലെ ഐപിഎൽ ഉപേക്ഷിച്ചതിനാൽ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങി. തുടക്കം മുതൽക്കേ ഈ തവണ ഐപിഎൽ വേണ്ട എന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ALSO READ : ഓട്ടോ റിക്ഷ തൊഴിലാളിയുടെ മകനിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ ലീഡ് ബോളറിലേക്ക്, ആരാണ് Chetan Sakariya ?
എന്നാൽ മുംബൈയിലും ചെന്നൈയിലും ഐപിഎൽ ആരംഭിച്ചപ്പോൾ കോവിഡ് കേസുകൾ ഇപ്പോഴത്തെ അപേക്ഷിച്ച് കുറവായിരുന്നു. അഹമ്മദാബാദിലും ഡൽഹിയിലും മത്സരങ്ങൾ നടന്നപ്പോഴാണ് കോവിഡ് ബാധ താരങ്ങൾക്കിടയിൽ സ്ഥിതീകരിച്ചത്.
29 മത്സരങ്ങളാണ് ഇതുവരെ ഈ സീസണിൽ (Season) പൂർത്തിയായത്. ഇനി 31 മത്സരങ്ങൾ സീസണിന്റെ ഭാഗമായി നടത്താനുണ്ട്. ഇപ്പോൾ ഇന്ത്യ കടന്ന് പോകുന്ന സാഹചര്യം വളരെ മോശമാണ്. അതിനാൽ ഈ അവസ്ഥയിൽ ഇന്ത്യയിൽ ഈ സീസണിലെ ബാക്കി മത്സരങ്ങൾ നടത്തുവാൻ സാധിക്കില്ല. സെപ്റ്റംബർ മാസത്തിൽ യുഎഇയിൽ പുനരാരംഭിക്കാനാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ആലോചന .
ALSO READ : Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ സംഭാവന നൽകി Anushka Sharma യും Virat Kohli യും
ഇപ്പോഴത്തെ അവസ്ഥയിൽ താരങ്ങളെല്ലാം അവരവരുടെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. മത്സരം ആരംഭിക്കാൻ ആലോചന ഉണ്ടായാലും വീണ്ടും ക്വാറന്റൈൻ ഉൾപ്പെടെ പലതരം സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടി വരും. ബയോ ബബിൾ സംവിധാനത്തിൽ പോലും പിശക് സംഭവിച്ച കാരണത്താൽ ഇപ്പോൾ ഇത്തരം റിസ്കുകൾ എടുക്കുന്നതും അവസ്ഥ മോശമാകാൻ സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഐപിഎൽ പതിനാലാം സീസൺ റദ്ദാക്കാൻ തീരുമാനമായതെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...