Kuwait News: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച നിയന്ത്രണത്തിൽ പ്രത്യേക ഇളവ് അനുവദിക്കില്ല

Kuweait News: പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്‍തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെന്നും അറിയിപ്പിലുണ്ട്

Written by - Zee Malayalam News Desk | Last Updated : May 9, 2023, 11:39 PM IST
  • പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്‍തികയില്‍ മാറ്റം വരുത്താത്തിടത്തോളം ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷമായിരിക്കും
Kuwait News: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച നിയന്ത്രണത്തിൽ പ്രത്യേക ഇളവ് അനുവദിക്കില്ല

കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂവെന്നും ഇതിനു പുറമെ ആര്‍ട്ടിക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: സൗദിയിൽ വിദേശിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി 

പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്‍തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെന്നും അറിയിപ്പിലുണ്ട്. 2013 ന് മുമ്പ് കുവൈത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിട്ടുള്ള പ്രവാസികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ ഓണ്‍ലൈനിലൂടെ സാധ്യമാവുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ 

പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കുവൈത്ത് ട്രാഫിക് വകുപ്പ് നേരത്തെ കര്‍ശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചാൽ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പ്രവാസികൾക്ക് അനുവദിക്കൂവെന്നും  അറിയിച്ചിരുന്നു.  മാത്രമല്ല പരിശോധനകളില്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഇപ്പോൾ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്. അതിനും ഇവര്‍ രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചവരായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Also Read: Mangal Shani Yuti: ചൊവ്വ-ശനി സംയോഗം സൃഷ്ടിക്കും ശഡാഷ്ടകയോഗം; ജൂലൈ 1 വരെ ഈരാശിക്കാർ സൂക്ഷിക്കുക! 

നേരത്തെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി പത്ത് വര്‍ഷമായിരുന്നുവെങ്കിൽ പിന്നീടത് പ്രവാസികളുടെ ഇഖാമയുടെ കാലാവധിക്ക് തുല്യമാക്കുകയായിരുന്നു. അതിന് ശേഷമാണ് ഒരു വര്‍ഷ കാലാവധിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്.  അത് 2020 ല്‍ വീണ്ടും മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടം ഒരു വര്‍ഷമാക്കി ട്രാഫിക് വകുപ്പ് കുറച്ചത്.

മകളെ ക്രൂരമായി മർദ്ദിച്ച് ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന പ്രവാസിയായ അമ്മയ്ക്ക് ജീവപര്യന്തം

പത്ത് വയസുള്ള സ്വന്തം മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്.  ദുബായ് ക്രിമിനല്‍ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഇവർ സഹായം തേടിയിരുന്നു. ദി വില്ലയിലെ തന്റെ വീട്ടില്‍ മകളെ ബാത്ത്ടബ്ബില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും സഹായം വേണമെന്നായിരുന്നു 38 കാരിയായ ഇവര്‍ പോലീസിനെ അറിയിച്ചത്. പോലീസ് എത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരി മരിച്ചിരുന്നു.   പോലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താനുണ്ടായിരുന്നതെന്നും വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇവര്‍ ആദ്യംപോലീസിന് മൊഴി നൽകുകയായിരുന്നു.

Also Read: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ഇതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ രാജ്യം വിട്ടതായി പോലീസ് കണ്ടെത്തി.  ഇയാളെ സ്വന്തം രാജ്യത്തെ വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ ക്രൂരത പുറാം ലോകം അറിഞ്ഞത്. കൊലപാതകക്കുറ്റം തീർത്തും നിഷേധിച്ച വീട്ടുജോലിക്കാരന്‍ അമ്മ കുട്ടിയെ പല രീതിയില്‍ പീഡിപ്പിച്ചിരുന്നത് കണ്ടിട്ടുണ്ടെന്ന് പോലീസിന് മൊഴി നൽകുകയായിരുന്നു.   തന്നെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുജോലിക്കായും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോവുന്നതിനുമായി എമിറൈറ്റിലേക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.  പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും അമ്മ പീഡിപ്പിച്ചിരുന്നുവെന്നും  കൊലപാതകം നടന്ന ദിവസമം മകളെ മുറിയില്‍ പൂട്ടിയിടുന്നതിന് താന്‍ സാക്ഷിയാണെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  മാത്രമല്ല സ്കൂളിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി വിളിക്കാൻ ചെന്നപ്പോൾ കുട്ടി കിടപ്പുമുറിയില്‍ ഇല്ലായിരുന്നുവെന്നും ശേഷം ബാത്ത്റൂമില്‍ എന്തോ ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ അവിടെ കണ്ടെത്തുകയുമായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. 

മാത്രമല്ല കുട്ടിയെ ബാത്ത് ടബ്ബില്‍ ബോധം കെട്ട നിലയിൽ കണ്ടെത്തിയ വിവരം അമ്മയോട്  പറഞ്ഞപ്പോള്‍ അവർ അത് ശ്രദ്ധിച്ചില്ലെന്നും ഒടുവിൽ കുട്ടി മരിച്ചതായി തോന്നിയെന്നും സംഭവത്തിൽ ഇവർ തന്നെ പ്രതിയാക്കുമോയെന്ന ഭയത്തിലാണ് തൻ നാട് വിട്ടതെന്നും ഇയാൾ പോലീസിന് മൊഴി നൽകി.  ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് അവർ അമ്മ കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെ വിവരം അറിയിക്കാത്തതിൽ വീട്ടുജോലിക്കാരനെയും കോടതി കുറ്റക്കാരനാണെന്ന് കടത്തിയിട്ടുണ്ട്.  ഇയാളെ ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താനാണ് കോടതി വിധി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News