റിയാദ്: മലയാളി ഫുട്ബോൾ താരം സൗദിയിലെ അബഹ വിമാനത്താവളത്തിൽ അറസ്റ്റിൽ. താരത്തെ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് പിടികൂടിയിരിക്കുന്നത്. അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനായി എത്തിയതായിരുന്നു ഈ യുവാവ്.
Also Read: പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ച് പുതിയത് പൊക്കി; യുവാവ് അറസ്റ്റിൽ!
വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാൻ സൗദിയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ നിരന്തരം എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടിൽ എത്തിയ യുവാവിന്റെ ലഗേജിൽ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം കണ്ടെത്തിയതാണ് പിടിവീഴാൻ കാരണമായാത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സ്റ്റിക്കർ നാട്ടിൽ നിന്നൊരാൾ കൊടുത്തയച്ചതായും പറയുന്നുണ്ട്. നിലവിൽ ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ലഗേജുകൾ കടത്തിവിടുന്നത് തന്നെ.
Also Read: 1 വർഷത്തിനു ശേഷം മിഥുന രാശിയിൽ ശുക്രാദിത്യ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
നിലവിൽ മദ്യനിരോധനം ഏർപ്പെടുത്തിരിയിരിക്കുന്ന സൗദിയിൽ മദ്യവുമായി ബന്ധപ്പെട്ട എന്ത് വസ്തു കൊണ്ടുവരുന്നതും കുറ്റകരമാണ്. എന്തിനേറെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ നിശ്ചിത അളവിൽ കൂടുതൽ മരുന്ന് കൊണ്ടുവരുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy