റിയാദ്: സൗദിയിൽ മലയാളി ഉംറ തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. യാമ്പുവിൽ നിന്നും ഉംറയ്‌ക്കായി പുറപ്പെട്ട തീർത്ഥാടക സംഘത്തിന്റെ കാർ കുലൈസിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
Also Read: Oman News: മുന്നൂറ് പ്രവാസികൾക്ക് പൗരത്വം അനുവദിച്ച് ഒമാൻ ഭരണാധികാരി
സാരമായി പരുക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ ജിദ്ദ കിംഗ് അബ്ദുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന അഷ്റഫ് കരുളായി, മുഹമ്മദ് അലി കട്ടിലശ്ശേരി, തിരുവനന്തപുരം സ്വദേശിയായ അബ്ദുറഹിമാൻ എന്നിവർ വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ പെട്ട അഞ്ചുപേരും യാമ്പു റോയൽ കമ്മീഷന് കീഴിൽ ജോലി ചെയ്തുവരുന്നവരാണ്.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
യുഎഇയില്‍ ഇനി സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ്; പദ്ധതിയുടെ ആദ്യഘട്ടം ജുമൈറയില്‍
സെല്‍ഫ് ഡ്രൈവിംഗ് ടാക്സി സര്‍വ്വീസ് നടപ്പിലാക്കാനൊരുങ്ങി യുഎഇ.അത്യാധുനിക ടാക്സി സര്‍വ്വീസ് ഈ വര്‍ഷം അവസാനത്താടെ നടപ്പിലാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ജുമൈറ പ്രദേശത്താണ് അത്യാധുനിക സംവിധാനമായ സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ് യുഎഇ നടപ്പിലാക്കുന്നത്. പേരുപോലെ തന്നെ സെല്‍ഫ് ഡൈവിങ് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഡ്രൈവറില്ലെന്നതാണ്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പത്തോളം ടാക്സികളാണ് ജുമൈറയില്‍ സര്‍വ്വീസ് നടത്തുക. ഈ വിവരം ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് അറിയിച്ചിരിക്കുന്നത്. ദുബായ് ആര്‍ടിഎ ഗതാഗത സംവിധാന ഡയറക്ടര്‍ ഖാലിദ് അല്‍ അവാധിയാണ് ഇതിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. മാത്രമല്ല 2030 ഓടെ നാലായിരം സെല്‍ഫ് ഡ്രൈവിങ് ടാക്സികള്‍ രാജ്യത്തുടനീളം സര്‍വ്വീസ് നടത്താനാകുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ഡയറക്ടര്‍ ഖാലിദ് അല്‍ അവാധി വിശദമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...