RRR 2 Update: തിരക്കഥാ ജോലികൾ പുരോഗമിക്കുന്നു, ആർആർആർ 2ന്റെ ചിത്രീകരണം ഈ രാജ്യത്ത്

ആർആർആർ 2ന്റെ ചിത്രീകരണം ആഫ്രിക്കയിലായിരിക്കും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 02:07 PM IST
  • ആർആർആർ 2ന്റെ തിരക്കഥാ ജോലികൾ പുരോ​ഗമിക്കുകയാണ്.
  • തിരക്കഥ സംബന്ധിച്ചുള്ള ജോലികൾ തുടങ്ങിയത് നേരത്തെ തന്നെ അറിയിച്ചിരുന്നു.
  • സിനിമയുടെ ചിത്രീകരണം എവിടെയായിരിക്കും എന്നതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.
RRR 2 Update: തിരക്കഥാ ജോലികൾ പുരോഗമിക്കുന്നു, ആർആർആർ 2ന്റെ ചിത്രീകരണം ഈ രാജ്യത്ത്

ഇന്ത്യയിലും പുറത്തും ഒരേ പോലെ തരം​ഗമായ ചിത്രമാണ് ആർആർആർ. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ രാം ചരണും ജൂനിയർ എൻടിആറും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഓസ്കർ വേദിയിൽ വരെ തിളങ്ങിയിരുന്നു. എംഎം കീരവാണിക്ക് ചിത്രത്തിലെ നാട്ടു നാട്ടു എന്ന ​ഗാനത്തിന് ഓസ്ക്കർ അവാർഡ് ലഭിച്ചിരുന്നു. ആലിയ ഭട്ട്, അജയ് ​ദേവ്​ഗൺ, ശ്രേയ ശരൺ തുടങ്ങിയവരും നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ആർആർആർ 2ന്റെ തിരക്കഥാ ജോലികൾ പുരോ​ഗമിക്കുകയാണ്. തിരക്കഥ സംബന്ധിച്ചുള്ള ജോലികൾ തുടങ്ങിയത് നേരത്തെ തന്നെ അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം എവിടെയായിരിക്കും എന്നതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. രാജമൗലിയുടെ പിതാവും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആഫ്രിക്കയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിം​ഗ്. ആഫ്രിക്കയിൽ നടക്കുന്ന രീതിയിലുള്ള കഥ രാജമൗലിയോട് പറഞ്ഞുവെന്നും അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

Also Read: Roopesh Peethambaran: യൂ ടൂ ബ്രൂട്ടസിന് ശേഷം രൂപേഷ് പീതാംബരന്റെ അടുത്ത പടം; ടൈറ്റിൽ ടീസർ പുറത്ത്

നിലവിൽ മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരു ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം മാത്രമെ ആർആർആർ 2ന്റെ ജോലികളിലേക്ക് കടക്കുകയുള്ളൂവെന്നും പ്രസാദ് വ്യക്തമാക്കി.

അതേസമയം ആർആർആർ എന്ന ചിത്രം ലോകമെമ്പാടുമായി 1200 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരുന്നു ആർ ആർ ആർ. 650 കോടി രൂപയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വിനിയോഗിച്ചത് എന്നാണ് റിപ്പോട്ടുകൾ. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയർ എൻടിആറും വേഷമിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News