സുപ്രിയയുടെയോ കുഞ്ഞിന്റെയോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നില്ല എന്നതായിരുന്നു പൃഥി ഫാന്‍സിന്റെ പ്രധാന പരാതി. അതില്‍ പകുതി പരാതി സെപ്റ്റംബര്‍ എട്ടിന് പൃഥി പരിഹരിക്കുകയും ചെയ്തു. സ്വന്തം മകള്‍ അലംകൃതയുടെ സുന്ദരമായ കുഞ്ഞുമുഖം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടായിരുന്നു അത്.
ഇപ്പോള്‍ ഭാര്യ സുപ്രിയയുടെയും മകളുടെയും ഒരുമിച്ചുള്ള ചിത്രമാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ എടുത്തു നില്ക്കുന്ന സുപ്രിയയുടെ പിന്‍വശമാണ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.' #MammaMunchkinTwinning 'എന്ന ഹാഷ്ടാഗില് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ പടത്തിനു ആരാധകരുടെ സന്തോഷപൂര്‍വമുള്ള പ്രതികരണങ്ങള്‍ നിരവധി കാണാം.
എന്നാല്‍ ഇതിനടിയിലെ ഏറ്റവും ഹിറ്റ് പ്രതികരണം നല്‍കിയത് സുപ്രിയ തന്നെയാണ്. അവസാനം അമ്മയുടെയും മകളുടെയും ചിത്രം അച്ഛന് എടുത്തു "Finally daada takes a pic of mamma and baby!' എന്നാണ് സുപ്രിയ പ്രതികരിച്ചിരിക്കുന്നത്.