Bramayugam Movie : ഭ്രമയുഗത്തിന്റെ റിലീസ് നീട്ടുമോ? കോടതിയിൽ സുപ്രധാന നീക്കവുമായി മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാക്കൾ

Bramayugam Movie Case : ഭ്രമയുഗത്തിന്റെ സെൻസർ സർട്ടിഫിക്കേറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുഞ്ചമൺ ഇല്ലക്കാരാണ് സിനിമയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 03:59 PM IST
  • ഫെബ്രുവരി 15നാണ് ചിത്രം റിലീസാകുക
  • രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകൻ
  • കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്
  • ഭ്രമയുഗത്തിന്റെ സെൻസർ സർട്ടിഫിക്കേറ്റ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം
Bramayugam Movie : ഭ്രമയുഗത്തിന്റെ റിലീസ് നീട്ടുമോ? കോടതിയിൽ സുപ്രധാന നീക്കവുമായി മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാക്കൾ

Bramayugam Movie Release Update : മലയാളം സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. നാളെ കഴിഞ്ഞ ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് ഭ്രമയുഗം. എന്നാൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചില സംശയങ്ങൾ ഉടലെടുത്തിരിക്കുകയാണ് ഇപ്പോൾ. ഭ്രമയുഗത്തിനെതിരെ സിനിമ പറയുന്ന കഥയിലെ കഥാപാത്രമായ കുഞ്ചമൺ പോറ്റിയുടെ കുടുംബക്കാർ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. ഭ്രമയുഗം തങ്ങളുടെ കുടുംബത്തിന്റെ സൽപേര് ഇല്ലാതാക്കുമെന്നും ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കേറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോട്ടയത്തെ പുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കവെ സിനിമയിലെ ഏതാനും നിർണായകമായ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഭ്രമയുഗത്തിന്റെ നിർമാതാക്കൾ കോടിയിൽ അറിയിച്ചിരിക്കുകയാണ്. ഇതാണ് ചിത്രത്തിന്റെ റിലീസ് വൈകുമെന്ന സംശയം ആരാധകരിൽ ഉടലെടുത്തിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ദുർമന്ത്രവാദിയായ കുഞ്ചമൺ പോറ്റിയുടെ പേര് കൊടുമൺ പോറ്റിയാക്കി മാറ്റാമെന്ന് വൈ നോട്ട് സ്റ്റുഡിയോസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ കുടുംബപേര് അടക്കം ഉപയോഗിക്കുന്നത് മാറ്റണമെന്നാണ് സിനിമയ്ക്കെതിരെ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: Bramayugam Movie : തന്റെ മനയ്ക്കലേക്കെത്തിയവരെ വിറപ്പിക്കാൻ മമ്മൂട്ടി; തരംഗമായി ഭ്രമയുഗം ട്രെയിലർ

ഇതെ തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും കുഞ്ചമൺ പോറ്റിയുടെ പേര് തിരുത്തി അത് കൊടുമൺ പോറ്റി എന്നാക്കി മാറ്റിട്ടുണ്ട്. അതേസമയം വിഷയത്തിൽ നാളെ സെൻസർ ബോർഡിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. 

ഭ്രമയുഗത്തിനെതിരെയുള്ള ഹർജി ഇങ്ങനെ

മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും ചിത്രത്തില്‍ ദുര്‍മന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാധീനിക്കും. തങ്ങളുടെ കുടുംബപ്പേര് ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും സമൂഹത്തിൽ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചിത്രത്തിൽ തങ്ങളുടെ കുടുംബപ്പേര് ഉപയോ​ഗിക്കുന്നതടക്കം മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയു​ഗം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇന്ത്യക്ക് പുറമെ 22 രാജ്യങ്ങളിലാണ് ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്നത്.

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ,  മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News