Job scam: അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

Wayanad job scam case: കൽപ്പറ്റ എടപ്പെട്ടി സ്വദേശിയായ സജിത്ത് കുമാറിന് 11 ലക്ഷം രൂപയാണ് നഷ്ടമായത്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 02:14 PM IST
  • ഫോൺ രേഖകളും അക്കൗണ്ട് നമ്പറും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
  • പ്രതികളെ കൽപ്പറ്റ സി.ജെ.എം. കോടതിയിൽ ഹാജരാക്കി.
  • റിമാൻഡിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
Job scam: അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

കൽപ്പറ്റ: അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് കർണാടക സ്വദേശികളെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒരു മാസത്തിനുള്ളിൽ വയനാട് സൈബർ പോലീസ് പിടികൂടുന്ന മൂന്നാമത്തെ ജോലി തട്ടിപ്പ് സംഘമാണിത്. 

സിംഗപ്പൂരിലെ പസഫിക് ഓയിൽ ആൻ്റ് ഗ്യാസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത് കുമാറിൽ നിന്ന് 11 ലക്ഷം രൂപയാണ് സംഘം തട്ടിയത്. ഈ കേസിലാണ് കർണാടക സ്വദേശികളായ ഇന്ദ്രീസ്, തരുൺ ബസവരാജ് എന്നിവരെ വയനാട് സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഫോൺ രേഖകളും അക്കൗണ്ട് നമ്പറും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളെ കൽപ്പറ്റ സി.ജെ.എം. കോടതിയിൽ ഹാജരാക്കി. റിമാൻഡിലായ പ്രതികളെ പോലീസ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 

ALSO READ: ഒടുവിൽ എഐ ക്യാമറയ്ക്ക് പണം അനുവദിച്ച് സർക്കാർ; ആദ്യ ഗഡുവായി കെൽട്രോണിന് നൽകുക 9.39 കോടി

തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ നിരവധി സമാന കേസുകളുണ്ട്. സൈബർ സ്റ്റേഷനിലെ എസ്.ഐ. അശോക് കുമാർ, എസ്. ആർ.സി.പി.ഒമാരായ റസാഖ്, ഷുക്കൂർ, അനൂപ്, സി.പി.ഒ. റിജോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കേരളത്തിൽ മറ്റേതെങ്കിലും സ്റ്റേഷനിൽ കേസുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News