തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ ഭരണകൂടം. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. നാളെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള സന്ദർശനം നിരോധിച്ചെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.
അതേസമയം, വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. പ്രദേശത്ത് മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരിക്കുകയാണ്. മുണ്ടക്കൈ പുഴയിൽ കുത്തൊഴുക്ക് ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നു. സൈന്യം ഇന്നലെ തയ്യാറാക്കിയ താത്കാലിക പാലം മുങ്ങി. നിർത്തിവച്ച ബെയ്ലി പാലത്തിന്റെ നിമാണം വീണ്ടും തുടങ്ങി.
ALSO READ: വേദനാജനകമായ കാഴ്ചകൾ; വയനാട്ടിൽ പൂർണ്ണതോതിൽ രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് മുഖ്യമന്ത്രി
വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. താത്കാലിക പാലം വഴിയുള്ള രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്. ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.