Kannur Train Fire Case: കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; ഒരു ബോഗി കത്തിനശിച്ചു

Train Caught Fire At Kannur: സംഭവം നടന്നത് അർധരാത്രി ഒന്നരയോടെയാണ്.  ആർക്കും പരിക്കില്ല. ഇത് തീയിട്ടതാണെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 10:29 AM IST
  • റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി മുഴുവനും കത്തി നശിച്ചു
  • സംഭവം നടന്നത് അർധരാത്രി ഒന്നരയോടെയാണ്
  • സംഭവത്തിൽ ആർക്കും പരിക്കില്ല
Kannur Train Fire Case: കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; ഒരു ബോഗി കത്തിനശിച്ചു

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി മുഴുവനും കത്തി നശിച്ചതായി റിപ്പോർട്ട്. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തിയമറന്നത്.  സംഭവം നടന്നത് അർധരാത്രി ഒന്നരയോടെയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല.

Also Read: തിരുവനന്തപുരം വാമനപുരത്ത് 1.25 ലക്ഷം രൂപയുടെ നിരോധിത പുകയില പിടികൂടി; 3 സ്ത്രീകളടക്കം 4 പേർക്കെതിരെ കേസ്

റെയിൽവെ അധികൃതർ പറയുന്നത് ഇത് തീയിട്ടതാണെന്നാണ് സംശയം എന്നാണ്. രാത്രി പതിനൊന്നോടെ ഇവിടെയെത്തിയ ട്രെയിൻ നിർത്തിയിട്ടതായിരുന്നു.  സംഭവത്തിൽ ഒരു ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. പുറമേ നിന്നും തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പുറകിലത്തെ മൂന്നാമത്തെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേനാ സംഘത്തിന്റെ മൂന്ന് യൂണിറ്റുകൾ  ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. റയിൽവെ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്.

Also Read: Viral Video: നടുറോഡിൽ കമിതാക്കളുടെ ചൂടൻ പ്രണയം; വീഡിയോ വൈറൽ!

ഇതിനിടയിൽ അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായതും പ്രതിസന്ധിക്കിടയാക്കി. കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായതെന്നത് ശ്രദ്ധേയം. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതായിരുന്നു ഈ ട്രെയിൻ.

ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ.

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

1997 ല്‍ ഫിംഗര്‍പ്രിന്‍റ് സെര്‍ച്ചര്‍ ആയി സര്‍വ്വീസില്‍ പ്രവേശിച്ച ഇവര്‍ കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗര്‍പ്രിന്‍റ് ബ്യൂറോകളില്‍  സേവനം അനുഷ്ഠിച്ചു. നിരവധി കേസന്വേഷണങ്ങളില്‍  നിര്‍ണ്ണായക തെളിവായ വിരലടയാളങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനെ  സഹായിച്ചത് ശൈലജയുടെ വൈദഗ്ദ്ധ്യമായിരുന്നു. കോട്ടയത്ത് ഒഡീഷ സ്വദേശികള്‍ കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ വിരലടയാളം പ്രധാന തെളിവായി മാറിയതാണ് അവയില്‍ ഏറെ പ്രധാനം. ശൈലജ വിശകലനം ചെയ്ത വിരലടയാളങ്ങള്‍ തെളിവായി സ്വീകരിച്ച് അസ്സം സ്വദേശിയായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാര്‍ കെ.ആര്‍. ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്‍റ് ബ്യൂറോ ഡയറക്ടര്‍ വി.നിഗാര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News