തെലുങ്ക് സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള പ്രത്യേക സമിതിയുടെ റിപ്പോർട്ട് പുറത്ത് വിടാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് നടി സാമന്ത. തെലുങ്ക് സിനിമാ രംഗത്തെ വനിതാ സംഘടനയായ 'വോയ്സ് ഓഫ് വിമനി'നെ പ്രതിനിധീകരിച്ചാണ് ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും നടി പറഞ്ഞു.
''തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിന് സർക്കാരിൻ്റെയും വ്യവസായത്തിൻ്റെയും നയരൂപീകരണത്തിന് സഹായിക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു," താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Read Also: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്
വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സർക്കാർ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങൾ പഠിക്കാൻ നിയോഗിച്ചിരുന്നു. അതിജീവിതരുടെ സ്വകാര്യതകളെ സംരക്ഷിച്ച് അവർ നൽകിയ റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം. 2019-ലാണ് ഡബ്ല്യുസിസിയുടെ മാതൃകയിൽ തെലുങ്ക് സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്കായി ദ വോയ്‌സ് ഓഫ് വിമൻ ഗ്രൂപ്പ് രൂപീകരിച്ചത്.
ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ ഇതിന് മുമ്പും സമാന്ത പ്രശംസിച്ചിരുന്നു. കുറച്ച് കാലമായി ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്നുണ്ടെന്നും ഇത് മാറ്റത്തിന്റെ തുടക്കമാകും എന്നാണ് താരം പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രതിഫലനം മറ്റ് ചലച്ചിത്ര മേഖലകളിലേക്കും വ്യാപിക്കുകയാണ്. തമിഴ് സിനിമ മേഖലയിലും സമാന സമിതി വരണമെന്ന് നടൻ വിശാൽ പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റയുടെ രൂപീകരണത്തിന് നിർണായക പങ്ക് വഹിച്ച ഡബ്ല്യുസിസിയെ അഭിനന്ദിച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. 2017ല്‍ നടിക്ക് ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് മലയാള സിനിമയിൽ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണവും വിവേചനവും മുൻ നിർത്തി സ്ത്രീകളുടെ നേതൃത്വത്തിൽ വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.